താമരശ്ശേരിയിലെ 9 വയസുകാരിയുടെ മരണം; സ്രവ പരിശോധയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക്  മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് അമീബിക് സാന്നിധ്യം കണ്ടെത്തിയത്. നേരത്തേ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി മരിച്ചത് മസ്തിഷ്‌ക ജ്വരം ബാധിച്ചാണെന്ന് വ്യക്തമായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാന്‍ കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. സ്രവ പരിശോധനാ ഫലം പുറത്തുവന്നപ്പോഴാണ് കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് വ്യക്തമായത്.

കോരങ്ങാട് എല്‍ പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9) ആണ് മരിച്ചത്. പനി മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടിയെ നില വഷളായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവിടെയെത്തും മുന്‍പ് മരണം സംഭവിച്ചു. കുഞ്ഞിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു.

പെണ്‍കുട്ടി പനി ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് പനി സര്‍വേ തുടങ്ങി. പെണ്‍കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന താമരശ്ശേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് സര്‍വേ നടക്കുക. കുട്ടിയുടെ രണ്ട് സഹോദരങ്ങളും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിലാണ്. കുട്ടിയുടെ സ്രവസാംപിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പനി, ഛര്‍ദ്ദി ലക്ഷണങ്ങളുടെ എത്തുന്ന കുട്ടികള്‍ക്ക് നല്‍കുന്ന ചികിത്സ അനയയ്ക്കും നല്‍കിയിരുന്നുവെന്നാണ് താമരശേരി താലൂക്ക് ആശുപത്രി അധികൃതര്‍ പറയുന്നത്.

ആശുപത്രിയില്‍ വച്ച് രക്ത പരിശോധന ഉള്‍പ്പെടെ നടത്തിയിരുന്നു. രക്തത്തില്‍ കൗണ്ട് ഉയര്‍ന്ന നിലയില്‍ ആയതിനാലും ആരോഗ്യനില വഷളായതിനാലുമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചതെന്നും അധികൃതര്‍ പറഞ്ഞു. കുട്ടിയുടെ രണ്ട് സഹോദരങ്ങളും സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിലാണ്. അനയ അടക്കം നാല് കുട്ടികളും വീടിന് സമീപത്തെ ഒരു കുളത്തില്‍ കുളിച്ചിരുന്നു. അനയയ്ക്ക് ഇവിടെ നിന്നാണോ അമീബിക് ബാധയുണ്ടായതെന്ന് സംശയിക്കുന്നുണ്ട്.
SUMMARY: Death of a 9-year-old girl in Thamarassery; Sputum examination confirmed amoebic encephalitis

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രിയദര്‍ശിനി സൗജന്യ ബസ് യാത്ര: പദ്ധതിക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: സർക്കാരിന്റെ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാല്‍പര്യ...

സ്വര്‍ണവിലയില്‍ വര്‍ധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് നേരിയ വർധനവ്. പവന് 320 രൂപ...

ശ്രീനാരായണഗുരു സേവാട്രസ്റ്റ് ഭാരവാഹികള്‍

ബെംഗളൂരു: രാമമൂർത്തിനഗർ ശ്രീനാരായണഗുരു സേവാട്രസ്റ്റ് ഭാരവാഹികളായി താഴെ കൊടുത്തിരിക്കുന്നവരെ തിരഞ്ഞെടുത്തു. ശങ്കരൻ സുഗുണൻ:...

എറണാകുളം വൈപ്പിൻ യാര്‍ഡില്‍ കപ്പലിന് തീപിടിച്ചു

കൊച്ചി: കൊച്ചിയില്‍ അറ്റകുറ്റപ്പണി നടക്കുന്ന കപ്പലിന് തീപിടിച്ചു. വൈപ്പിനിൻ കാളമുക്കില്‍ പ്രവർത്തിക്കുന്ന...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് ഒറ്റപ്പാലം സൗത്ത് പനമണ്ണ കണ്ടംമൂർക്കോത്ത് വിജയലക്ഷ്മി അമ്മ(80) ബെംഗളൂരുവിൽ...

ഇന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; എ​ട്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ...

ആൾമാറാട്ടം, അടിവസ്ത്രത്തിൽ സിം കാർഡ്; നീറ്റ് പരീക്ഷ എഴുതിയ ഒന്‍പത് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയിലും ആള്‍മാറാട്ടം. ബീഹാറില്‍ യഥാര്‍ഥ വിദ്യാര്‍ഥികള്‍ക്ക് പകരം ആള്‍മാറാട്ടം...

ബെംഗളൂരുവിലെ വിവിധ ഇടങ്ങളില്‍ ഇന്നും നാളെയും പവർ കട്ട്; ബാധിക്കുക ഈ പ്രദേശങ്ങളെ

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ ഇന്നും നാളെയും വൈദ്യുതി വിതരണം മുടങ്ങും. കെപിടിസിഎല്‍...

Related Articles

Popular Categories