പീഡനപരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നല്‍കിയ ബലാത്സംഗ പരാതിയില്‍ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ രാവിലെ പത്തുമണിയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കും. കേസിനെക്കുറിച്ച്‌ ഇപ്പോള്‍ മിണ്ടാൻ പറ്റില്ലെന്നും ചോദ്യം ചെയ്യലിന് ആദ്യം ഹാജരായിട്ട് വരാമെന്നും വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

തിരിച്ചുവരുമ്പോൾ കൂടുതല്‍ പ്രതികരിക്കാമെന്നും ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കുമെന്നും വേടൻ വ്യക്തമാക്കി. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച വേടൻ, ഇന്നും നാളെയും അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ്‌എച്ച്‌ഒയ്ക്ക് മുന്നില്‍ ഹാജരാകണമെന്ന് നിർദേശമുണ്ടായിരുന്നു. വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.

സംഗീത ഗവേഷക നല്‍കിയ മറ്റൊരു പരാതിയില്‍ എറണാകുളം സെൻട്രല്‍ പോലീസും വേടനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതില്‍ വേടന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ഹൈക്കോടതി ഉപാധികളോടെ വേടന് മുൻകൂർ ജാമ്യം അനുവദിച്ചത്.

സെപ്തംബർ 9,10 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5വരെ തൃക്കാക്കര പോലീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. അറസ്റ്റിലായാല്‍ ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടിലും തത്തുല്യമായ രണ്ട് ആള്‍ ജാമ്യത്തിലും വിട്ടയയ്‌ക്കണം. കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിടരുത് എന്നിങ്ങനെയായിരുന്നു ജാമ്യവ്യവസ്ഥകള്‍.

SUMMARY: Rape complaint; Hunter appears for questioning

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊച്ചി മെട്രോ ഇനി ‘കേരളം മെട്രോ’ ആകുന്നു; പേര് മാറ്റത്തിന് ശുപാര്‍ശ

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) പേര് 'കേരളം മെട്രോ...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം; മുഴുവന്‍ ചെലവും കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച്‌...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ചങ്ങനാശ്ശേരി വേഴപ്ര കെ. പദ്മനാഭൻ (അപ്പുക്കുട്ടൻ-70) ബെംഗളൂരുവില്‍ അന്തരിച്ചു. കെങ്കേരി...

ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി: കുപ്രസിദ്ധ ക്രിമിനല്‍ മരട് അനീഷിനെ കാപ്പ ചുമത്തി പോലീസ് അറസ്റ്റ്...

ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ മുന്നറിയിപ്പില്ലാതെ നിലയ്ക്കലെത്തി

നിലയ്ക്കല്‍: ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുന്നറിയിപ്പില്ലാതെ നിലയ്ക്കലില്‍ എത്തി. ZP5151 എന്ന...

‘കണ്ടാല്‍ ഓക്കാനം വരുന്ന കലാ വൈകൃതം’; പുലിക്കളിക്കെതിരേ നടൻ വി.കെ. ശ്രീരാമൻ

തൃശൂർ: തൃശൂരിലെ പരമ്പരാഗത രൂപമായ പുലിക്കളിയെ വിമർശിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ച്‌...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് മേരിക്കുന്ന് എ ആർ ക്യാമ്പ് റോഡില്‍ ശ്രീകലയില്‍ കെ....

ഹൊസൂരിൽ ഓണച്ചന്ത ശനിയാഴ്ച മുതൽ

ബെംഗളൂരു: ഹൊസൂർ കൈരളി സമാജത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണച്ചന്ത...

Related Articles

Popular Categories