ഐഎസ് തീവ്രവാദകേസ്; എൻഐഎ റെയ്‌ഡില്‍ 2 പേർ കസ്‌റ്റഡിയിൽ

ബെംഗളൂരു: ഐഎസ് തീവ്രവാദവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസ് അന്വേഷിക്കുന്ന എൻഐഎ ബെംഗളൂരു മഹാദേവപുര യിൽ നിന്നു 2 പേരെ കസ്‌റ്റഡിയിലെടുത്തു. ഐഎസുമായും മറ്റ് ഭീകര സംഘടനകളുമായും ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ അന്വേഷണത്തിന്റെ ഭാഗമായാണ് ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) അഞ്ച് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെയും 21 സ്ഥലങ്ങളിൽ പരിശോധന നടത്തിയതായി എൻ‌ഐ‌എ ഉദ്യോഗസ്ഥർ പറഞ്ഞു. ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലും ജമ്മു കശ്മീർ എന്നിവിടങ്ങളിലുമാണ് തിരച്ചിൽ നടത്തിയതെന്ന് എൻ‌ഐ‌എ അറിയിച്ചു.

ബെംഗളൂരു മഹാദേവപുര ലേബേഴ്‌സ് കോളനിയിൽ നിന്നാണ് വ്യാജ ആധാർ, തിരിച്ചറിയൽ രേഖചമച്ചു കൊടുക്കുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള നിരവധി ഡിജിറ്റൽ ഉപകരണങ്ങളും സാമഗ്രികളും പിടിച്ചെടുത്തതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ഈ വർഷം ജൂണിൽ തമിഴ്‌നാട്ടിലെ ചെങ്കൽപ്പട്ടു ജില്ലയിലെ കായാർ പോലീസിൽ നിന്നു എൻഐഎ ഏറ്റെടുത്ത കേസാണിത്. ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ മറ്റുള്ളവരുമായി ഗൂഢാലോചന നടത്തിയതായി ആരോപിക്കപ്പെടുന്ന മുഹമ്മദ് അഖ്ൽക് മുജാഹിദ് എന്ന അഖ്ലത്തൂർ എന്നയാളുടെ അറസ്റ്റോടെയാണ് കേസ് പുറത്തുവന്നത്. പാകിസ്ഥാനിലെയും സിറിയയിലെയും ഒന്നിലധികം സ്ഥാപനങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. നിരോധിത തീവ്രവാദ സംഘടനകളുമായി ചേർന്ന് ഇന്ത്യയ്‌ക്കെതിരെ ജിഹാദ് നടത്തുന്നതിന് ആളുകളെ ശേഖരിക്കുകയും മെറ്റീരിയൽ പിന്തുണ നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഗൂഢാലോചനയെന്ന് എൻ‌ഐ‌എ പ്രസ്താവനയിൽ പറഞ്ഞു.

SUMMARY: ISIS terror case; 2 people in custody in NIA raid

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗൃഹജ്യോതി പദ്ധതി; ഗുണഭോക്താക്കളുടെ വീടുതോറുമുള്ള പരിശോധന സെപ്റ്റംബർ 30 വരെ നീട്ടി

ബെംഗളൂരു: കർണാടക സർക്കാരിന്റെ സൗജന്യ വൈദ്യുതി പദ്ധതിയായ ഗൃഹജ്യോതിയുടെ ഗുണഭോക്താക്കളുടെ വീടുതോറുമുള്ള...

ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഓണ കുടുംബസംഗമം

ബെംഗളൂരു:ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഓണ കുടുംബസംഗമം മല്ലേഷ്പാളയത്തുള്ള സ്റ്റേജ് ക്രാഫ്റ്റ്...

നബിദിന കലാപരിപാടി സംഘടിപ്പിച്ചു

ബെംഗളുരു: തക്വവാ ഇസ്ലാമിക് സ്റ്റഡി സെന്റർ ബി.ടി.എം മടിവാളയുടെ കീഴിൽ പ്രവർത്തിക്കുന്ന...

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ സംഭവം; ഡോക്ടര്‍ക്ക് നിര്‍ബന്ധിത അവധി

കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് ഡോക്ടര്‍ മോശമായി പെരുമാറിയ...

നീറ്റ് പ്രതിഷേധം; വിദ്യാര്‍ഥികള്‍ക്കെതിരായ എഫ്.ഐ.ആറുകള്‍ റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി: സിജെപി സമരത്തിലെ‌ടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി. ഡൽഹിയിലടക്കം രാജ്യത്തെ...

കുറ്റ്യാടിയില്‍ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ 30 പേര്‍ക്ക് പരുക്ക്

കോഴിക്കോട്: കുറ്റ്യാടിയില്‍ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ 30 പേർക്ക് പരുക്കേറ്റു....

സംസ്ഥാനത്ത് 38 തദ്ദേശ വാര്‍ഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഈ മാസം 28-ന്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ വാര്‍ഡ് ഉള്‍പ്പെടെ സംസ്ഥാനത്തെ 38തദ്ദേശ...

Related Articles

Popular Categories