കോംഗോയിൽ എബോള; 31 മരണം സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന

കോംഗോയില്‍ എബോള വ്യാപനം. ലോകാരോഗ്യ സംഘടന 31 എബോള മരണങ്ങള്‍ സ്ഥിരീകരിച്ചു. മധ്യ പ്രവശ്യയായ കസായിയില്‍ 48 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എബോള പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് ലോകാരോഗ്യ സംഘടന പ്രവര്‍ത്തനം ആരംഭിച്ചു.

31പേര്‍ മരിച്ചതായും 15പേര്‍ ബുലാപെ ആരോഗ്യ മേഖലയില്‍ എബോള കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്നതായും ആരോഗ്യ ഉദ്യോഗസ്ഥന്‍ പാട്രിക് ഒട്ടിം വ്യക്തമാക്കിയതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ രണ്ടുപേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. സെപ്റ്റംബര്‍ 4നാണ് ആദ്യ എബോള കേസ് റിപ്പോര്‍ട്ട് ചെയ്തത്. 900ല്‍ അധികം കോണ്‍ടാക്റ്റുകളെ തിരിച്ചറിഞ്ഞതായും പാട്രിക് വ്യക്തമാക്കുന്നു.

മോണോക്ലോണല്‍ ആന്റിബോഡി തെറാപ്പി രോഗികള്‍ക്ക് നല്‍കി വരുന്നുണ്ട്. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്കും സാധ്യതാ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ക്കും 500ലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്‌സിനേഷന്‍ നല്‍കി വരികയാണ്. രാജ്യത്ത് 3500 വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാണെന്നും കിന്‍ഷാസയില്‍ ഉടന്‍ അധിക ഡോസുകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതരായ ചില സമൂഹങ്ങളില്‍ അടിസ്ഥാന സൗകര്യത്തില്‍ വെല്ലുവിളി നേരിടുന്നതിനാല്‍ എത്തിപ്പെടാന്‍ വെല്ലുവിളിയുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.

1970 കളില്‍ ആഫ്രിക്കയിലാണ് ആദ്യ എബോള കേസ് റിപ്പോര്‍ട്ട് ചെയ്തത്. പഴം തീനി വവ്വാലുകളില്‍ നിന്നോ മറ്റു മൃഗങ്ങളില്‍ നിന്നോ ഒക്കെയാണ് എബോള പ്രധാനമായും പടര്‍ന്നു പിടിക്കുക.എബോളബാധിച്ച മനുഷ്യന്റെ രക്തം നേരിട്ട് സ്പര്‍ശിക്കുന്നതിലൂടെയും മനുഷ്യരില്‍ ഈ രോഗം പടരുന്നു.
SUMMARY: Ebola in the Congo; WHO confirmed 31 deaths

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബിഹാര്‍ ഉപതിരഞ്ഞെടുപ്പ്: ബിജെപി സിറ്റിങ് സീറ്റില്‍ പ്രശാന്ത് കിഷോറിന് അട്ടിമറി വിജയം

പറ്റ്‌ന: ബിഹാറില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ രാജിവെച്ച ബങ്കിപ്പൂരില്‍...

ഡി.കെ ശിവകുമാര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; 20 പേര്‍ കൂടി മന്ത്രിമാരാകും, ലക്ഷ്മൺ സാവധി പട്ടികയിൽ

ബെംഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഏറെ നാളത്തെ...

ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി തള്ളി

തിരുവനന്തപുരം: ഇ.ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ...

ഇപിഎഫ് വേതനപരിധി 25,000 രൂപയാക്കാൻ ധനമന്ത്രാലയത്തിന്റെ അനുമതി

ഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പദ്ധതിയുടെ വേതനപരിധി 15,000 രൂപയില്‍...

ഡല്‍ഹിയിലെ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി

ഡല്‍ഹി: ഡല്‍ഹിയിലെ നിരവധി സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി. ബോംബ് ഭീഷണി സന്ദേശങ്ങള്‍...

ഹെലികോപ്റ്ററില്‍ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിന് വാടക ഹെലികോപ്റ്ററില്‍ യാത്ര ചെയ്തതിന് വിശദീകരണവുമായി മുഖ്യമന്ത്രി...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം....

Related Articles

Popular Categories