പ്രവാസികൾക്കായുളള ‘നോര്‍ക്ക കെയര്‍’ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഇന്ന് മുതല്‍ ഒക്ടോബര്‍ 22 വരെ നീളുന്ന നോര്‍ക്ക കെയര്‍ ഗ്ലോബല്‍ രജിസ്ട്രേഷന്‍ ഡ്രൈവിനും ഔദ്യോഗികമായി തുടക്കമാകും. തിരുവനന്തപുരം ഹയാത്ത് റിജന്‍സിയില്‍ (ദ ഗ്രേറ്റ് ഹാള്‍) വൈകിട്ട് 6.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പും ചടങ്ങില്‍ പ്രകാശനം ചെയ്യും. പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ പ്രവാസി കുടുംബത്തിനുളള ഇ-കാര്‍ഡ് ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ  പി. ശ്രീരാമകൃഷ്ണന്‍ കൈമാറും.

ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, നോർക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ എം.എ യൂസഫലി, നോർക്ക വകുപ്പ് സെക്രട്ടറി എസ് ഹരികിഷോര്‍, ലോകകേരള സഭാ ഡയറക്ടര്‍ അസിഫ് കെ. യൂസഫ്, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഒ.വി. മുസ്തഫ, എന്‍.ആര്‍.ഐ.(കെ) കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് (റിട്ട) സോഫി തോമസ്, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ഗഫൂര്‍ പി. ലില്ലിസ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഗിരിജ സുബ്രമണ്യന്‍, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, ഓവര്‍സീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ബാജു ജോര്‍ജ്ജ്, വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍, വിഷിഷ്ടാതിഥികള്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും.

നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ എന്നത്. ലോകകേരള സഭയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ഈ ആശയത്തിന്റെ സാക്ഷാത്ക്കാരമാണ് നോര്‍ക്ക കെയര്‍. പ്രവാസികേരളീയര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്തു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഒരുക്കുന്നതാണ് ‘നോര്‍ക്ക കെയര്‍’. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസികേരളീയര്‍ക്ക് ലഭ്യമാകും. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി. എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളള പ്രവാസികള്‍ക്ക് നോര്‍ക്ക കെയറില്‍ അംഗമാകാം.
SUMMARY: ‘Norka Care’ health accident insurance scheme for expatriates launches today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മൂടൽമഞ്ഞിന് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ മൂടൽമഞ്ഞിനും മേഘാവൃതമായ കാലാവസ്ഥയ്ക്കും...

അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ അഖില്‍ കസ്റ്റഡിയില്‍; പിടിയിലായത് തൃശൂരില്‍ നിന്ന്

തൃശൂര്‍: പോലീസിനെ വെല്ലുവിളിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ അഖില്‍...

കെഎൻഎസ്എസ് ക്വിസ് മത്സരം 16ന്

ബെംഗളൂരു: കെഎൻഎസ്എസ് ജയമഹൽ കരയോഗം യുവജന വിഭാഗം കിസോറ സംഘടിപ്പിക്കുന്ന ക്വിസ്...

മഴ മുന്നറിയിപ്പിൽ മാറ്റം; നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെയും...

കനത്ത മഴ; 2 ജില്ലകളില്‍ നാളെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോഴിക്കോട്: കനത്ത മഴയുടെ സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ നാളെ...

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍. കണ്ണൂര്‍...

ഇന്ത്യൻ വ്യോമസേനയില്‍ പുതിയ ചരിത്രം; ആദ്യ വനിതാ ‘ടോപ്പ് ഗണ്‍’ പൈലറ്റായി ഭാവന കാന്ത്

ന്യൂഡല്‍ഹി: ഇന്ത്യൻ വ്യോമസേനയുടെ എലൈറ്റ് “ടോപ്പ് ഗണ്‍” സ്കൂളില്‍ നിന്ന് ബിരുദം...

വിവാഹമോചന ഹര്‍ജി പിൻവലിച്ച്‌ വിജയ്‌യുടെ ഭാര്യ സംഗീത

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും സിനിമാ താരവുമായ വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള...

Related Articles

Popular Categories