ഗായകൻ സുബീൻ ഗാർഗിന്റെ മരണം: സുഹൃത്തും സംഗീതജ്ഞനുമായ ശേഖർ ജ്യോതി ഗോസ്വാമി അറസ്റ്റിൽ

ന്യൂഡല്‍ഹി: അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ അകാല മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം (എസ്‌ഐടി) സംഭവവുമായി ബന്ധപ്പെട്ട വിവാദമായ നൗക യാത്രയിൽ ഒപ്പമുണ്ടായിരുന്ന സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസ്വാമിയെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം.

സെപ്റ്റംബർ 20നും 21നും നടക്കുന്ന നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനായി സിംഗപ്പൂരെത്തിയ സുബിൻ ഗാർഗ് സെപ്തംബർ 19നാണ് മരിച്ചത്. സ്‌കൂബ ഡൈവിംഗിനിടെ സുബിന് ശ്വാസതടസമുണ്ടാവുകയായിരുന്നു. ഉടൻ തന്നെ കരയിലെത്തിച്ച് സിപിആർ നൽകുകയും തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെന്നും ഉച്ചയ്ക്ക് രണ്ടരയോടെ മരണം സംഭവിക്കുകയായിരുന്നു.

സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് ചില അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. അന്വേഷണത്തിനായി 10 അംഗ സംഘത്തെയാണ് അസം സർക്കാർ നിയോഗിച്ചിട്ടുള്ളത്.

അസം സ്വദേശിയാണ് സുബിൻ ഗാർഗ്. ഹിന്ദി, ബംഗാളി, അസാമീസ് ഭാഷകളിലെ സിനിമകളിൽ സുബിൻ പാടിയിട്ടുണ്ട്. ഇമ്രാൻ ഹാഷ്മി കേന്ദ്ര കഥാപാത്രമായി എത്തിയ ഗാങ്സ്റ്റർ എന്ന ചിത്രത്തിൽ സുബിൻ ആലപിച്ച ‘യാ അലി’ എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. ഗാങ്സ്റ്ററിലെ യാ അലിക്ക് പുറമേ ക്രിഷ് 3-ലെ ദിൽ തൂ ഹി ബതാ, ഒ ബോന്ദൂ രേ, ഹോരി നാം തുടങ്ങിയവയും ശ്രദ്ധേയമായ ഗാനങ്ങളാണ്. കാഞ്ചൻജുംഗ, മിഷൻ ചൈന, ദിനബന്ധു, മോൻ ജൈ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
SUMMARY: Zubeen Garg’s death; Musician Shekhar Jyoti Goswami arrested

Hot this week

വീണ്ടും യുദ്ധകാഹളം; ലെബനാനിലെ ഇസ്രയേൽ ആക്രമണത്തെ തുടര്‍ന്നു യു.എസുമായുള്ള സമാധാന ചർച്ചകൾ നിർത്തിവെച്ച് ഇറാൻ

തെഹ്‌റാൻ: പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്. അമേരിക്കയുമായുള്ള എല്ലാ ചർച്ചകളും ഇറാൻ നിർത്തിവെച്ചതായി...

പി​ണ​റാ​യി വി​ജ​യ​ന്‍റെ മൊ​ബൈ​ൽ ന​മ്പ​ർ ക​ട്ട് ചെ​യ്ത് പൊ​തു​ഭ​ര​ണവ​കു​പ്പ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പത്ത് വര്‍ഷമായി ഉപയോഗിക്കുന്ന മൊബൈല്‍...

മലയാളം മിഷൻ പ്രവർത്തനങ്ങൾ വിപുലീകരിക്കും

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. ബെംഗളൂരുവിന് പുറമേ...

കര്‍ണാടക സംസ്ഥാന യുവജനോത്സവം ഓഗസ്റ്റ്‌ 8, 9 തിയ്യതികളില്‍

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ യുവാക്കള്‍ക്കായി യുവജനോത്സവം സംഘടിപ്പിക്കുന്നു....

സ്കൂള്‍ തുറന്ന ആദ്യ ദിനം തന്നെ വൻ അപകടം; തിരുവനന്തപുരം അട്ടക്കുളങ്ങര ഗവ. സ്കൂളിന്റെ ഓഫീസ് കെട്ടിടം തകര്‍ന്നുവീണു

തിരുവനന്തപുരം: രുവനന്തപുരം അട്ടക്കുളങ്ങര സെൻട്രല്‍ സ്കൂളിൻ്റെ കെട്ടിടം തകർന്നു വീണു. സ്കൂള്‍...

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ ബൈക്ക് കാറിലിടിച്ച്‌ അപകടം; യൂത്ത് കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു

കൊച്ചി: എറണാകുളം ചെങ്ങമനാട് ബൈക്ക് കാറിലിടിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്...

വൈദ്യുതി ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; ഈ മാസം സര്‍ചാര്‍ജ് ഈടാക്കാൻ കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം സർചാർജ് ഈടാക്കാൻ കെഎസ്‌ഇബി തീരുമാനിച്ചു. 5.48...

Related Articles

Popular Categories