കേരളത്തില്‍ നിന്ന് വെട്ടിക്കുറച്ച സര്‍വീസുകള്‍ തിരികെ കൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് വെട്ടിക്കുറച്ച വിമാന സര്‍വീസുകള്‍ തിരികെ കൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ കുറച്ചത് താല്‍ക്കാലിക നടപടി മാത്രമാണെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. 2025 ഒക്ടോബര്‍ അവസാനം മുതല്‍ മാര്‍ച്ച് 26 വരെ നീണ്ടു നില്‍ക്കുന്ന ശൈത്യകാല ഷെഡ്യൂളില്‍ എയര്‍ ഇന്ത്യ എക്‌സ് പ്രസ് കേരളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളില്‍ ഗണ്യമായ കുറവ് വരുത്തിയിരുന്നു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഴ്ചയില്‍ 42 വിമാന സര്‍വീസുകളുടെ കുറവുണ്ട്. കോഴിക്കോടും കൊച്ചിയിലും നിന്നുള്ള വിമാനങ്ങളുടെ എണ്ണത്തിലും കുറവു വരുത്തി.

കണ്ണുര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള റദ്ദാക്കിയ വിമാനങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സംസ്ഥാനത്തോട് വിവേചനം കാണിക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ശൈത്യകാലങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കൂടിയ ആവശ്യം പരിഗണിച്ചാണ് ഷെഡ്യൂളുകളുടെ എണ്ണത്തില്‍ വ്യത്യാസം വരുത്തിയതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. 2026 ഓടെ കേരളത്തിലേക്കുള്ള അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണം 231 ആയും ആഭ്യന്തര സര്‍വ്വീസുകളുടെ എണം 245 ആയും വര്‍ധിപ്പിക്കും.
SUMMARY: Air India Express says it will bring back curtailed services from Kerala

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഐഡിഎസ്എഫ്എഫ്കെ; 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച് കേന്ദ്രം

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 18-ാമത്...

വിലക്ക് തനിക്ക് ബാധകമല്ല; കേസ് കൊടുത്തതിൽ ഗൂഢാലോചന, സനൽ കുമാർ ശശിധരൻ

തിരുവനന്തപുരം: മഞ്ജു വാര്യർ നൽകിയ മാനനഷ്ടക്കേസിൽ പ്രതികരിച്ച് സംവിധായകൻ സനൽ കുമാർ...

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

ബെംഗളൂരു: റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് വീണ് ഗുരുതരമായി പരിക്കേറ്റ് 85...

20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനില്‍ തുടക്കം; മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്‌രാവത്തും

നഗോയ: ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കമായി. പലോമ...

എൻ.എസ്.എസ്. കർണാടക സ്നേഹസംഗമം നാളെ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സ്നേഹസംഗമം 2026’ ഞായറാഴ്ച രാവിലെ...

ഇസ്‌ലാഹി സെന്റർ ബിടിഎം ലേഔട്ട് ഫാമിലി മീറ്റ് നാളെ

ബെംഗളൂരു: ബിടിഎം ലേഔട്ട് ഇസ്‌ലാഹി സെന്റർ കുടുംബ സംഗമം ഞായറാഴ്ച വൈകിട്ട്...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോത്സവം ഒക്ടോബർ മൂന്ന്, നാല് തിയതികളിൽ

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോത്സവം ഒക്ടോബർ മൂന്ന്, നാല് തിയതികളിൽ...

വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച്‌ കെ എം ഷാജി

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച്‌ കെഎം ഷാജി. കെഎം...

Related Articles

Popular Categories