ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ് ഫോറം ഡിസംബറിൽ പ്രസിദ്ധീകരിക്കുന്ന സാഹിത്യ സമാഹാരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. കഥയാവാം കവിതയും ലേഖനങ്ങളുമെഴുതാം. ലേഖനങ്ങളിൽ ഓർമ്മക്കുറിപ്പുകൾ, യാത്രാ വിവരണങ്ങൾ, നിരൂപണം, ശാസ്ത്ര സാമൂഹിക സംബന്ധിയായ കുറിപ്പുകളുമാവാം. രചനകൾ പുതിയതും മൗലികവുമായിരിക്കണം. ബെംഗളൂരുവിലെ എഴുത്തുകാര്‍ക്കൊപ്പം കേരളത്തിലെ പ്രമുഖ എഴുത്തുകാരുടെ രചനകളും സമാഹാരത്തിലുണ്ടാകും.
രചനകൾ ഒക്ടോബർ 25നകം റൈറ്റേഴ്സ് ഫോറം പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് നേരിട്ടോ [email protected] എന്ന മെയിൽ ഐഡിയിലോ, 9986454999എന്ന വാട്സാപ്പ് നമ്പറിലോ മുഹമ്മദ് കുനിങ്ങാട് നമ്പർ 9, എക്സ്-സർവീസ്‌മെൻ കോളനി ആർ.ടി. നഗർ, ബെംഗളൂരു 560032. എന്ന അഡ്രസ്സിൽ തപാല്‍ മുഖേനയോ അയക്കുക.
SUMMARY: Entries invited for literary anthology