മോഹൻലാലിനെ ആദരിച്ച്‌ കരസേന; ഇതൊരു വലിയ അംഗീകാരവും ബഹുമതിയുമാണെന്ന് മോഹൻലാല്‍

ന്യൂഡല്‍ഹി: ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ആദരിച്ച്‌ കരസേന. ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ വെച്ച്‌ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയാണ് മോഹന്‍ലാലിനെ ആദരിച്ചത്. വലിയ അംഗീകാരമാണ് ലഭിച്ചതെന്ന് മോഹൻലാല്‍ പ്രതികരിച്ചു. 16 വര്‍ഷമായി കരസേനയുടെ ഭാഗമാണെന്നും സൈന്യത്തിനായി കൂടുതല്‍ സിനിമകളുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

പതിനാറ് വർഷമായി താൻ ഈ ബെറ്റാലിയന്റെ ഭാഗാണ്. ഇതിനിടെ തന്റെ കഴിവിന് അനുസരിച്ച്‌ സൈന്യത്തിനും സാധാരണക്കാർക്കും വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. തങ്ങള്‍ ഇതേപ്പറ്റിയും മറ്റ് ചില വിഷയങ്ങളെക്കുറിച്ചും ഇന്ന് നടന്ന കൂടിക്കാഴ്ചയില്‍ ചർച്ച ചെയ്തു. സൈന്യത്തിനായി ഇനിയും കൂടുതല്‍ ചിത്രങ്ങളുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

2009-ലാണ് മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമാകുന്നത്. ഇന്ത്യന്‍ ആര്‍മിയിലെ 122 ഇന്‍ഫെന്ററി ബറ്റാലിയന്‍ ടിഎ മദ്രാസ് ടീമിലെ അംഗമാണ് അദ്ദേഹം. സൈന്യത്തിന്റെ ഭാഗമായി താന്‍ പൊതുജനങ്ങള്‍ക്ക് അറിയാവുന്നതും അല്ലാത്തതുമായ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയനാട് ഉരുള്‍പൊട്ടലുണ്ടായ സമയത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളുടെ സജീവ സാന്നിധ്യം വലിയ ശ്രദ്ധ നേടിയിരുന്നു.

SUMMARY: Army honors Mohanlal; Mohanlal says it is a great recognition and honor

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗണേശ ചതുർത്ഥി; ബെംഗളൂരു വഴി നാളെ ഹുബ്ബള്ളി – തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: ഗണേശ ചതുർത്ഥി അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ഹുബ്ബള്ളി -...

കർണാടകയിലെ വരൾച്ചാ നഷ്ടം 18,000 കോടി; കേന്ദ്രസഹായം തേടി സംസ്ഥാന സർക്കാർ

ബെംഗളൂരു: കർണാടകയിലെ വരൾച്ചയെ തുടർന്ന് ഉണ്ടായ കൃഷി, സാമ്പത്തിക നഷ്ടം ഏകദേശം...

ചെങ്കടലിൽ ഹൂതികളുടെ നിർണായക മുന്നേറ്റം; ആഗോള വ്യാപാര പാതയും പശ്ചിമേഷ്യയും കടുത്ത പ്രതിസന്ധിയിൽ

സൻആ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ആളികത്തിച്ച് യമനിലെ ഹൂതികള്‍. ചെങ്കടലിലെ മുഴുവന്‍...

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ താത്കാലിക വി സി സിസാ തോമസിന്...

പുതുക്കോട്ട് റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പുതുക്കോട്: പാലക്കാട് പുതുക്കോട്-മണപ്പാടം റോഡില്‍ വെട്ടുകാടിന് സമീപം യുവാവിനെ റോഡരികില്‍ മരിച്ചനിലയില്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 24നും 25നും ട്രെയിൻ ഗതാഗതം തിരിച്ചുവിടുന്നു

പാലക്കാട്: ആലപ്പുഴ റൂട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വഴിതിരിച്ചുവിടും. 24നും 25നുമാണ്...

സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറണ്ട് പോയി; സംസാരം പാതിയിൽ നിർത്തി വേദി വിട്ട് സണ്ണി ജോസഫ്

കൊച്ചി: കൊച്ചിയിൽ സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറണ്ട് പോയി. കെഎസ്ഇബി ഓഫീസേഴ്‌സ്...

Related Articles

Popular Categories