അനധികൃത എയര്‍ ഹോണുകള്‍ കണ്ടെത്താന്‍ വ്യാപക പരിശോധന; രണ്ട് ദിവസത്തിനിടെ പിടിച്ചെടുത്തത് 390 എണ്ണം

തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത എയര്‍ ഹോണുകള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വ്യാപക പരിശോധന. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം രണ്ട് ദിവസത്തിനിടെ ആരംഭിച്ച പരിശോധനയിൽ ഭൂരിഭാഗവും സ്വകാര്യ ബസുകളാണ് നിയമലംഘനത്തിന് പിടിയിലായത്. ‘പിടിച്ചെടുത്ത 390 എയർ ഹോണുകൾ ഉടൻ നശിപ്പിച്ചു കളയും’ എന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. പിഴയിനത്തിൽ മാത്രം 5,11,000 രൂപയാണ് ഈ ദിവസങ്ങളിൽ ഈടാക്കിയത്.

വാഹനങ്ങളിലെ എയര്‍ ഹോണുകള്‍ കണ്ടെത്താന്‍ സംസ്ഥാനത്താകെ പ്രത്യേക പരിശോധന നടത്താന്‍ കഴിഞ്ഞദിവസമാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്. തിങ്കളാഴ്ച മുതല്‍ 19 വരെയാണ് അനധികൃത ഹോണുകള്‍ കണ്ടെത്താനുള്ള പരിശോധന നടത്തുക.

കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിനിടെ അമിതവേഗത്തിലും ഹോണടിച്ചും പാഞ്ഞ ബസുകള്‍ക്കെതിരേ മന്ത്രി ഉടനടി നടപടി എടുത്തിരുന്നു. ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കി. ഡ്രൈവര്‍മാരുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്തു. അതിനു പിന്നാലെയാണ് പുതിയ നടപടി.അനധികൃത ഹോണുകള്‍ക്കെതിരെ ഹൈക്കോടതിയും മോട്ടോര്‍ വാഹന വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
SUMMARY: Extensive inspection to find illegal air horns; 390 seized in two days

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യെലഹങ്കയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിൻ, കെ.എസ്.ആർ.ടി.സി. സർവീസുകൾ ആരംഭിക്കണം: കേരളസമാജം കര്‍ണാടക

ബെംഗളൂരു: ദേവനഹള്ളി മുതൽ ഹെബ്ബാൾ വരെയുള്ള ബെംഗളൂരു വടക്കൻ മേഖലയിൽ താമസിക്കുന്ന...

ആക്രമണ സാധ്യത, കിട്ടുന്ന വിമാനത്തില്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണം; ഇറാനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇറാനില്‍ ആക്രമണ സാധ്യതകള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ക്കായി സുരക്ഷാ നിര്‍ദേശങ്ങള്‍...

ബെംഗളൂരുവിൽ പിതാവിനെ മകന്‍ ഇരുമ്പ് വടികൊണ്ട് മർദിച്ച് കൊലപ്പെടുത്തി; നേപ്പാൾ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ അച്ഛനും മകനും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ...

യുക്രെയ്ന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം; മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു

കീവ്: യുക്രെയിനിൽ ചരക്കുകപ്പലിന് നേരെയുള്ള റഷ്യയുടെ ആക്രമണത്തിൽ മലയാളിയടക്കം 10 പേർ...

ഉത്തരഹള്ളി കേരളസമാജം ഭാരവാഹികള്‍

ബെംഗളൂരു: ഉത്തരഹള്ളി കേരളസമാജം വാർഷിക  പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളായി ലിജേഷ് ജോസ്...

ആരോഗ്യ മന്ത്രി ജെപി നദ്ദയുമായി കോക്രോച്ച് പാർട്ടി പ്രതിനിധികൾ ചർച്ച നടത്തി

ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിലേർപ്പെട്ട കോക്രോച്ച് പാർട്ടി പ്രതിനിധികള്‍...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ക്ഷേത്ര പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ ക്ഷേത്ര പൂജാരി...

Related Articles

Popular Categories