കൊച്ചിയില്‍ ബോംബ് ഭീഷണി: തസ്ലീമ നസ്രിൻ പങ്കെടുക്കാനിരുന്ന ‘എസൻസ്’ പരിപാടി നിര്‍ത്തിവച്ചു

കൊച്ചി: കൊച്ചി ഇൻഡോർ സ്റ്റേഡിയത്തില്‍ നടക്കുകയായിരുന്ന നിരീശ്വരവാദികളുടെ കൂട്ടായ്മയായ ‘എസൻസിൻ്റെ’ പരിപാടി നിർത്തിവെച്ചു. ഇതില്‍ പങ്കെടുക്കാന്‍ എത്തിയ ആള്‍ തോക്കുമായി എത്തിയതോടെയാണ് പരിപാടി നിര്‍ത്തിയത്. സംഭവത്തില്‍ ഉദയംപേരൂർ സ്വദേശിയായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

രാവിലെ എട്ടുമണിക്ക് ആരംഭിച്ച പരിപാടിക്കിടെ തോക്കുമായി ഒരാള്‍ പ്രവേശിതോടെയാണ് സംഘാടകർ പരിപാടി നിർത്തിവെക്കാൻ തീരുമാനിച്ചത്. രവിചന്ദ്രനും ശ്രീജിത്ത് പണിക്കരും തമ്മിലുള്ള സംവാദം നടക്കുന്നതിനിടെ പോലീസ് സ്ഥലത്തെത്തി എല്ലാവരോടും സ്റ്റേഡിയത്തിന് പുറത്തിറങ്ങാൻ നിർദ്ദേശിക്കുകയായിരുന്നു. നിലവില്‍, ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സുരക്ഷാ വിഭാഗം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയാണ്.

തോക്കുമായി പരിപാടിയിലേക്ക് പ്രവേശിച്ച ഉദയംപേരൂർ സ്വദേശിയായ യുവാവിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയ ഏഴായിരത്തോളം ആളുകള്‍ നിലവില്‍ സ്റ്റേഡിയത്തിന് പുറത്ത് കാത്തുനില്‍ക്കുകയാണ്. വൈകുന്നേരം പ്രമുഖ എഴുത്തുകാരി തസ്‌ലീമ നസ്രിൻ പങ്കെടുക്കാനിരിക്കെയാണ് ഇത്തരമൊരു സംഭവം നടന്നത്.

SUMMARY: Bomb threat in Kochi: ‘Essence’ event where Taslima Nasrin was scheduled to attend has been cancelled

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഐഡിഎസ്എഫ്എഫ്കെ; 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച് കേന്ദ്രം

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 18-ാമത്...

വിലക്ക് തനിക്ക് ബാധകമല്ല; കേസ് കൊടുത്തതിൽ ഗൂഢാലോചന, സനൽ കുമാർ ശശിധരൻ

തിരുവനന്തപുരം: മഞ്ജു വാര്യർ നൽകിയ മാനനഷ്ടക്കേസിൽ പ്രതികരിച്ച് സംവിധായകൻ സനൽ കുമാർ...

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

ബെംഗളൂരു: റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് വീണ് ഗുരുതരമായി പരിക്കേറ്റ് 85...

20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനില്‍ തുടക്കം; മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്‌രാവത്തും

നഗോയ: ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കമായി. പലോമ...

എൻ.എസ്.എസ്. കർണാടക സ്നേഹസംഗമം നാളെ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സ്നേഹസംഗമം 2026’ ഞായറാഴ്ച രാവിലെ...

ഇസ്‌ലാഹി സെന്റർ ബിടിഎം ലേഔട്ട് ഫാമിലി മീറ്റ് നാളെ

ബെംഗളൂരു: ബിടിഎം ലേഔട്ട് ഇസ്‌ലാഹി സെന്റർ കുടുംബ സംഗമം ഞായറാഴ്ച വൈകിട്ട്...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോത്സവം ഒക്ടോബർ മൂന്ന്, നാല് തിയതികളിൽ

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോത്സവം ഒക്ടോബർ മൂന്ന്, നാല് തിയതികളിൽ...

വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച്‌ കെ എം ഷാജി

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച്‌ കെഎം ഷാജി. കെഎം...

Related Articles

Popular Categories