അന്ധവിശ്വാസം തലയ്ക്കുപിടിച്ചു; ഭാര്യയെ കൊന്ന് കുഴല്‍ക്കിണറിലിട്ടു മൂടി

ബെംഗളൂരു: ചിക്കമഗളൂരു ജില്ലയില്‍ അന്ധവിശ്വാസത്തെ ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ച് കൊന്ന് കുഴല്‍ക്കിണറിലിട്ടു മൂടി. കടൂര്‍ സ്വദേശിയായ വിജയ് ആണ് ഭാര്യ ഭാരതി (28)യെ കൊലപ്പെടുത്തി മൃതദേഹം കുഴല്‍ക്കിണറിലിട്ട് കോണ്‍ക്രീറ്റിട്ട് മൂടിയത്. അന്ധവിശ്വാസത്തെ തുടര്‍ന്ന് ഇയാള്‍ പതിവായി വീട്ടില്‍ ദുര്‍മന്ത്രവാദമടക്കം ചെയ്തിരുന്നു. ഇത് ഭാരതി ചോദ്യം ചെയ്തിരുന്നു. ഈ വിരോധത്തെ തുടര്‍ന്നാണ് ഭാരതിയെ വിജയ് തലക്കടിച്ച് കൊലപ്പെടുത്തിയത്.

ഒന്നര മാസങ്ങള്‍ക്ക് മുമ്പ് ഭാര്യയെ കാണാനില്ല എന്ന് കാണിച്ച് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് ഇയാള്‍ ഭാര്യയെ തല്ലിക്കൊന്നതാണെന്ന് വ്യക്തമായത്. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. മൃതദേഹം അടക്കം ചെയ്ത സ്ഥലവും കാണിച്ചു നല്‍കി. പോലീസ് പരിശോധനയില്‍ വീടിന് സമീപത്തെ കൃഷി സ്ഥലത്തോട് ചേര്‍ന്നുള്ള കുഴല്‍ക്കിണറില്‍ നിന്ന് മൃതദേഹം കണ്ടെത്തി.

കൊലയ്ക്കുശേഷം ഭാരതിയുടെ ആത്മാവ് പുറത്തുവരുമെന്നും അങ്ങനെ സംഭവിച്ചാല്‍ പിടിക്കപ്പെടുമെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു. ഇതിനായി ഇയാള്‍ വീട്ടില്‍ പൂജകളും ദുര്‍മന്ത്രവാദം നടത്തുകയും മൃഗബലി നടത്തുകയും ചെയ്തു. ആത്മാവിനെ തളയ്ക്കാനെന്ന പേരില്‍ ഭാരതിയുടെ പേര് ചെമ്പ് തകിടിലെഴുതി ഗ്രാമീണര്‍ ആരാധിക്കുന്ന മരത്തില്‍ അടിച്ച് കയറ്റി.

ഇതിലും തൃപ്തനാകാത്ത പ്രതി ഭാര്യയുടെ ചിത്രം വീടിനകത്ത് വച്ച് കണ്ണില്‍ ആണിയും തറച്ചു. സംഭവത്തില്‍ ഇയാളുടെ മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ തെളിവ് നശിപ്പിക്കാനും കൊലപാതക വിവരം മറച്ചുവയ്ക്കാനും കൂട്ടുനിന്നതിനാണ് പ്രതിയുടെ അച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്തത്.
SUMMARY: Superstition took over; Man kills wife and buries her in borewell

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

Related Articles

Popular Categories