മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാൻ ശ്രമം; അച്ഛനുൾപ്പെടെ മൂന്ന് പേർ പിടിയിൽ

കോട്ടയം: കോട്ടയം കുമ്മനത്ത് രണ്ടര മാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമം. അസം സ്വദേശികളായ ദമ്പതികളുടേതാണ് കുഞ്ഞ്. സംഭവത്തിൽ കുഞ്ഞിന്റെ അച്ഛനെയും ഇടനിലക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയെയും വാങ്ങാനെത്തിയ ഉത്തർപ്രദേശ് സ്വദേശിയെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

ലോണ്‍ഡ്രി ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശിയാണ് രണ്ടര മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചത്. ഈരാറ്റുപേട്ടയില്‍ താമസിക്കുന്ന ഉത്തര്‍ പ്രദേശ് സ്വദേശിക്കാണ് കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിച്ചത്. ഇതരസംസ്ഥാന തൊഴിലാളിയാണ് വില്‍പ്പനയ്ക്ക് ഇടനിലക്കാരനായി നിന്നത്.

50,000 രൂപയ്ക്ക് കുട്ടിയെ വില്‍ക്കാനായിരുന്നു ധാരണ. എന്നാല്‍ വില്‍പ്പനയെ കുട്ടിയുടെ അമ്മ എതിര്‍ത്തു. അമ്മ മറ്റു ജോലിക്കാരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കുട്ടി അമ്മയുടെ ഒപ്പമാണുള്ളത്. സിഡബ്ല്യുുസി അടക്കം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

SUMMARY: Three people, including father, arrested for attempting to sell three-month-old baby

Hot this week

നീലഗിരിയില്‍ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

നീലഗിരി: തമിഴ്നാട് നീലഗിരി പന്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു....

അഹമ്മദാബാദ് വിമാന ദുരന്തം; 25 ലക്ഷം രൂപ കൂടി ധനസഹായം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

അഹമ്മദാബാദ്:രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം...

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുളത്തിലിറങ്ങിയ ആൺകുട്ടി മുങ്ങിമരിച്ചു. മലയിൻകാവ് സ്വദേശികളായ ഷാജി- ഷമീന...

14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; യുട്യൂബര്‍ ഷാലു കിംഗ് അറസ്റ്റില്‍

കോഴിക്കോട്: 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുട്യൂബര്‍ അറസ്റ്റില്‍. കാസറഗോഡ്...

രഹസ്യവിപണിയിൽ മൂന്നു ലക്ഷം രൂപ; അഞ്ച് കിലോ ഈനാംപേച്ചി ചെതുമ്പലുമായി ബെംഗളൂരു സ്വദേശികൾ പിടിയിൽ

ബെംഗളൂരു: അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന അഞ്ചു കിലോ ഈനാംപേച്ചി ചെതുമ്പലുമായി...

നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്തു; സംഭവം ബെംഗളൂരുവില്‍ 

ബെംഗളൂരു: ബെംഗളൂരുവിലെ നെലമംഗലയ്ക്ക് സമീപം ദാസനപുരയിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ഭർത്താവിന്റെ...

ചേരിതിരിഞ്ഞ് പ്രകടനം നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം: കോണ്‍ഗ്രസ്-യുഡിഎഫ് പ്രവര്‍ത്തകരോട് വി ഡി സതീശന്‍

തിരുവനന്തപുരം: വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകക്കേസ്‌; പ്രതി പിതാവിനെയും കൊന്നെന്ന് സംശയം

കോട്ടയം: നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതക കേസില്‍ പുരയിടത്തില്‍ വീണ്ടും പരിശോധന നടത്തി പോലീസ്....

പിന്തുണച്ച് കോൺഗ്രസും ഇടതുപക്ഷവും വിസികെയും; വിജയിക്ക് ഭൂരിപക്ഷമായി, ഗവർണറെ കാണും

ചെന്നൈ: തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം നാലു ദിവസത്തെ അനിശ്ചിതത്വം മാറുന്നു. ഏറ്റവും...

വനിതകള്‍ക്ക് സൗജന്യ യാത്ര: ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതിക്കായി കെഎസ്‌ആര്‍ടിസി നടപടികള്‍ തുടങ്ങി

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന പ്രഖ്യാപനത്തിന് പിന്നാലെ പുതിയ നീക്കവുമായി...

ഗൂഡല്ലൂരില്‍ കാട്ടാനാക്രമണത്തില്‍ ഒരാള്‍ മരിച്ചു

മലപ്പുറം: ഗൂഡല്ലൂരില്‍ കാട്ടാനാക്രമണത്തില്‍ ഒരാള്‍ മരിച്ചു. മുരുക്കംപാടി സ്വദേശി ചെമ്പന്‍ (65)...

മലയാളി യുവാവ് ബെംഗളൂരുവില്‍ ബൈക്കപകടത്തിൽ മരണപ്പെട്ടു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മരിച്ചു. ജക്കൂര്‍ സംപിഗെഹള്ളി...

Related Articles

Popular Categories