അവിഹിത ബന്ധമാരോപിച്ച് മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു; സംഭവം കര്‍ണാടകയിലെ ബീദറില്‍ 

ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്ര നന്ദേഡ് സ്വദേശിയായ വിഷ്ണുവാണ് മർദനമേറ്റ് മരിച്ചത്. വിഷ്ണുവുമായി ബന്ധമുണ്ടായിരുന്ന യുവതിയുടെ കുടുംബാംഗങ്ങൾ ഇയാളെ തൂണിൽ കെട്ടിയിട്ട് മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ രണ്ട്പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ യുവതിയുടെ കുടുംബാംഗങ്ങളാണ്.

വിഷ്ണുവിനെ പോലീസ് കണ്ടെത്തുമ്പോൾ അർദ്ധബോധാവസ്ഥയിലായിരുന്നുവെന്നാണ് ചിന്തകി പോലീസ് സമർപ്പിച്ച എഫ്.ഐ.ആറിൽ പറയുന്നത്. ഗ്രാമത്തിൽ ഒരാളെ കെട്ടിയിട്ട് ആക്രമിച്ച വിവരം ലഭിച്ച് പോലീസ് അവിടെയത്തുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ സാരമായ പരുക്കുകളോടെ അർദ്ധബോധാവസ്ഥയിൽ വിഷ്ണുവിനെ കണ്ടെത്തിയെന്നും എഫ്.ഐ.ആറിലുണ്ട്. ആദ്യം ചിന്തകി സർക്കാർ ആശുപത്രിയിലും പിന്നീട് ബീദർ ബ്രിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും വിഷ്ണു മരിച്ചു.

തന്റെ മകൻ വിവാഹിതയും കുട്ടികളുമുള്ള പൂജ എന്ന സ്ത്രീയുമായി ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്നു എന്ന് വിഷ്ണുവിന്‍റെ മാതാവ് ലക്ഷ്മി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഭർത്താവിനെ ഉപേക്ഷിച്ച് വിഷ്ണുവിനൊപ്പം താമസിക്കുകയായിരുന്നു പൂജ. കുടുംബത്തിനും ഇക്കാര്യം അറിയാമായിരുന്നു എന്ന് ലക്ഷ്മി പറഞ്ഞു. മൂന്ന് മാസം മുമ്പ് പൂജ നാഗനപ്പള്ളിയിലുള്ള തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി.

ചൊവ്വാഴ്ച വിഷ്ണു പൂജയെ കാണാൻ രണ്ട് പരിചയക്കാരോടൊപ്പം നാഗനപ്പള്ളിയിൽ പോയിരുന്നു. ഹനുമാൻ ക്ഷേത്രത്തിൽ വെച്ച് പൂജയുടെ പിതാവും സഹോദരനും ചേർന്ന് വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് മാതാവ് നല്‍കിയ പരാതിയിലുള്ളത്.

തൂണിൽ കെട്ടിയിട്ട വിഷ്ണുവിനെ പൂജയുടെ പിതാവും സഹോദരനും ചേർന്ന് മൃഗീയമായി മർദിക്കുന്ന ദൃശ്യങ്ങളുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. യുവാവ് സഹായത്തിന് വേണ്ടി കേണപേക്ഷിക്കുന്നുണ്ടെങ്കിലും ആരും സഹായിക്കാത്തത് ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തിൽ കേസ് എടുത്ത പോലീസ് മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
SUMMARY: A youth from Maharashtra was tied up and beaten to death for having illicit relations; The incident took place in Bidar, Karnataka

Hot this week

തേവര പാലത്തില്‍ അപകടം; കൈവരി തകര്‍ത്ത് ലോറി തൂങ്ങിക്കിടക്കുന്ന നിലയില്‍

കൊച്ചി: എറണാകുളം തേവര പാലത്തില്‍ ലോറി അപകടത്തില്‍പ്പെട്ടു. പാലത്തിന്റെ കൈവരി തകർത്ത്...

വീണ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധം; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി പോലീസ് റിപ്പോര്‍ട്ട്

കണ്ണൂർ: മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍...

നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജന്‍ സുപ്രീംകോടതിയില്‍

ഡല്‍ഹി: രാജ്യസഭ തിരഞ്ഞെടുപ്പില്‍ മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ കോണ്‍ഗ്രസ്...

വയനാടിന് പുറമെ കൊല്ലത്തും ഷിഗെല്ല; രണ്ട് വിദ്യാര്‍ഥികള്‍ ചികിത്സയില്‍

കൊല്ലം: വയനാടിന് പുറമെ കൊല്ലം ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ട് വിദ്യാർഥികളിലാണ്...

എഥനോള്‍ ചേര്‍ത്ത പെട്രോളിന് ഇനി എക്സൈസ് നികുതിയില്ല; പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്ത് എഥനോള്‍ ചേർത്ത പെട്രോളിന് പൂർണ്ണമായ എക്സൈസ് നികുതി ഇളവ്...

സിസിടിവിയിലേക്ക് സ്പ്രേ പെയിന്റടിച്ചു, ​ഗ്യാസ് കട്ടറുപയോ​ഗിച്ച് തുറക്കുന്നതിനിടെ എടിഎം മെഷീന് തീപിടിച്ചു; കർണാടകയിൽ രണ്ടിടത്ത് എടിഎം കവർച്ചാശ്രമം

ബെംഗളൂരു: സംസ്ഥാനത്ത് എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ച് വൻ കവർച്ചാശ്രമം. വിജയനഗരയിലും കൊപ്പളയിലുമായി...

കുത്തനെ ഇടിഞ്ഞ് സ്വര്‍ണ വില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന്...

ബൈക്കിലെത്തിയ സംഘം ജിം ഉടമയെ വെടിവെച്ചുകൊന്നു

ച​ണ്ഡീ​ഗ​ഡ്: ഹരിയാനയിലെ ഹിസാർ ജില്ലയിലുള്ള ഹാൻസിയിൽ ബൈക്കിലെത്തിയ സംഘം ജിം ഉടമയെ...

Related Articles

Popular Categories