മൈസൂരുവില്‍ കുടിവെള്ളം മുട്ടില്ല; ഉദ്ഘാടനത്തിനൊരുങ്ങി കബനി പദ്ധതി

ബെംഗളൂരു: മൈസൂരുവില്‍ ഇനി വേനല്‍ കാലത്തും കുടിവെള്ളം മുട്ടില്ല. ഉദ്ഘാട്‌നത്തിനൊരുങ്ങുകയാണ് കബനി പദ്ധതി. പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിച്ച് പദ്ധതി മുഖ്യമന്ത്രി സിദ്ധരമായ്യ ഉദ്ഘാടനം ചെയ്യുമെന്ന് എംഎല്‍എ ജിടി ദേവഗൗഡ അറിയിച്ചു. നഞ്ചന്‍കോടിനടുത്തുള്ള ബിദരഗോഡുവിലെ കബനി പദ്ധതി യാഥാര്‍ഥ്യമായാല്‍ മൈസൂരുവിന് പ്രതിദിനം 110 ദശലക്ഷം ലിറ്റര്‍ അധിക വെള്ളം ലഭിക്കും. ഇതോടെ വേനല്‍ക്കാലത്തുള്ള ജലക്ഷാമത്തിന് തീര്‍ത്തും പരിഹാരമാകും.

നിലവില്‍ കാവേരി നന്ദിയില്‍ നിന്നുള്ള കുടിവെള്ളമാണ് പൈപ്പുകളിലൂടെ നഗരത്തിലെ വീടുകളിലടക്കം എത്തിക്കുന്നത്. വേനല്‍ കാലത്ത് നദിയിലെ ജലക്ഷാമം കുടിവെള്ള വിതരണത്തെ ബാധിക്കാറുണ്ട്. കബനി പദ്ധതികൂടി യാഥാര്‍ഥ്യമായാല്‍ ഇതിന് തീര്‍ത്തും പരിഹാരമാകും.
കെമ്പാലുവിലെ ജലശുദ്ധീകരണ പ്ലാന്റിന്റെ ശേഷിക്കുന്ന കുറച്ച് ജോലികളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. പ്ലാന്റിനുള്ളില്‍ വൈദ്യുത ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് മാത്രമാണ് ശേഷിക്കുന്നത്.

2008-ല്‍ ആരംഭിച്ച കബനി കുടിവെള്ള പദ്ധതി പിന്നീട് നീണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് കോര്‍പ്പറേഷന്‍, മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ച് കര്‍ണാടക അര്‍ബന്‍ വാട്ടര്‍ സപ്ലൈ ആന്റ് ഡ്രെയിനേജ് ബോര്‍ഡ് രൂപീകരിച്ചാണ് പ്രവൃത്തി വേഗത്തിലാക്കിയത്.

പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ശ്രീരാംപുര, ജെപി നഗര്‍, കുവെമ്പുനഗര്‍, സരസ്വതിപുരം, അശോകപുരം, ശാരദാദേവിനഗര്‍, ടികെ ലേഔട്ട്, രാമകൃഷ്ണനഗര്‍, ദത്തഗല്ലി എന്നിവയുള്‍പ്പെടെ, കൃഷ്ണരാജ നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എംസിസി പരിധിയിലെ 23 പ്രദേശങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. കൂടാതെ, രമാഭായ് നഗര്‍, മഹാദേവപുര, യൂണിവേഴ്സിറ്റി ലേഔട്ട്, ലിംഗാംബുഡിപാളയ തുടങ്ങിയ എട്ട് സ്വകാര്യ ലേഔട്ടുകളിലും ആര്‍ടി നഗര്‍, സോമനാഥ ലേഔട്ട്, ബൊഗാഡി, രൂപനഗര്‍, ബിഇഎംഎല്‍ ലേഔട്ട്, ജുഡീഷ്യല്‍ ലേഔട്ട്, രവിശങ്കര്‍ ലേഔട്ട്, വിജയനഗര്‍ 4-ാം സ്റ്റേജ് തുടങ്ങിയ മറ്റ് അയല്‍പക്ക പ്രദേശങ്ങളിലും കൂടുതല്‍ വെള്ളം ലഭിക്കും.
SUMMARY: There is no shortage of drinking water in Mysuru; Kabani project set for inauguration

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഒക്ടോബർ 27 മുതൽ കൗണ്ടറുകളിലൂടെ നേരിട്ടുവാങ്ങുന്ന ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി സുപ്രീം കോടതി

ന്യൂഡൽഹി: റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിൽനിന്ന് ടിക്കറ്റ് വാങ്ങുന്ന എല്ലാ യാത്രക്കാർക്കും ഒക്ടോബർ...

നിരോധിത മരുന്ന് കൈവശം വെച്ചതിന് സൗദിയില്‍ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയില്‍

സൗദി: നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തില്‍...

നവോത്ഥാന മൂല്യങ്ങൾ അട്ടിമറിക്കുകയാണ് സനാതനധർമ്മ വക്താക്കളുടെ ലക്ഷ്യം – പി ജയരാജൻ  

ബെംഗളൂരു:ശ്രീനാരായണ ഗുരുവും, വാഗ്‌ഭടാനന്ദനും, ചട്ടമ്പി സ്വാമികളും, മഹാത്മാ അയ്യങ്കാളിയും, ഗാന്ധിജിയും പകർന്നു...

സപര്യ സാഹിത്യ സൗഹൃദം രൂപവത്കരിച്ചു

ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് സപര്യ സാഹിത്യ സൗഹൃദം എന്ന പേരിൽ സാഹിത്യ...

റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ബോണസ്; 2,009.61 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഡൽഹി: റെയില്‍വെ ജീവനക്കാര്‍ക്ക് ബോണസ് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 78...

ദീപ്തി അന്തര്‍ സംസ്ഥാന മെഗാ വടംവലി മത്സരം നവംബര്‍ 22 ന്

ബെംഗളൂരു: ദീപ്തി അന്തര്‍ സംസ്ഥാന മെഗാ വടംവലി മത്സരം നവംബര്‍ 22...

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം; സുഹൈലടക്കം നാലുപേരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടത്തിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍...

പത്മശ്രീ ചെറുവയല്‍ രാമൻ അന്തരിച്ചു

വയനാട്: പദ്‌മശ്രീ ജേതാവും വയനാട്ടിലെ പാരമ്പര്യ നെല്‍വിത്ത് സംരക്ഷകനും അറിയപ്പെടുന്ന ജൈവ...

Related Articles

Popular Categories