ഡല്‍ഹിയെ നടുക്കി ഉഗ്രസ്‌ഫോടനം; 13 മരണം സ്ഥിരീകരിച്ചു, ചിന്നിച്ചിതറി ശരീരഭാഗങ്ങള്‍,കിലോ മീറ്ററോളം ദൂരത്തേക്ക് സഫോടന ശബ്ദം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ട മെട്രോസ്‌റ്റേഷന് സമീപത്ത് നാലാം നമ്പർ ഗേറ്റിനടുത്ത് വച്ച് കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്ഫോടനത്തിൽ 13 മരണം സ്ഥിരീകരിച്ചു. 30 പേർക്ക് പരുക്കുണ്ട്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. കാര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ സമീപത്തുനിര്‍ത്തിയിട്ടിരുന്ന ഒട്ടേറെ വാഹനങ്ങളിലേക്കും തീപടര്‍ന്നു. ഡല്‍ഹി അഗ്നിരക്ഷാസേനയുടെ ഇരുപതോളം യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

റോഡിനു നടുവിലാണ് സ്ഫോടനം നടന്നത്. പ്രദേശത്ത് ഒരാളുടെ മൃതശരീരം ചിതറികിടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്‌ഫോടനമുണ്ടായതിന് പിന്നാലെ റോഡിൽ ശരീരാവശിഷ്ടങ്ങൾ കണ്ടുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശരീരഭാഗങ്ങൾ ദൂരത്തേക്ക് തെറിച്ചുപോയെന്നും ഒരു കിലോ മീറ്റർ വരെ ദൂരത്തിൽ സഫോടന ശബ്ദം കേട്ടുവെന്നും സമീപത്തുള്ളവർ പറഞ്ഞു. സ്ഫോടന ശബ്ദം കേട്ട ഉടൻ ആളുകൾ പരിഭ്രാന്തരാവുകയും ഓടുകയുമായിരുന്നു. കാറിനു സമീപമുണ്ടായിരുന്ന പലർക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ എൽഎൻജിപി ആശുപത്രിയിലേക്കാണ് മാറ്റിയത്.

അതിനിടെ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു. അന്വേഷണം വേഗത്തിലാക്കാൻ ഡൽഹി പൊലീസിനും എൻഐഎയ്ക്കും നിർദേശം നൽകി. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത്ഷായുമായി സംസാരിച്ചു. അമിത് ഷാ നിലവിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ അറിയിച്ചു. ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായത് സാധാരണ നിലയിലുള്ള സ്ഫോടനം അല്ലെന്നാണ് ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. എൻഐഎ സംഘം രാസ പരിശോധനകൾ ആരംഭിച്ചു.

സ്ഫോടനത്തെ തുടർന്ന് രാജ്യത്തുടനീളം ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡൽ​ഹിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സമീപ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ എല്ലാ മേഖലകളിലും സുരക്ഷ വർധിപ്പിച്ചു. പോലീസ് പട്രോളിങ് വർധിപ്പിച്ചു.
SUMMARY: A massive explosion shook Delhi; 13 deaths confirmed

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളുരു: കണ്ണൂർ പയ്യന്നൂർ രാമന്തള്ളി വടക്കുമ്പാട് അമീമി വീട്ടിൽ അബ്ദുൽ സമദ്...

കർണാടക മലയാളി കോൺഗ്രസ് വിജയ് സദസ് സംഘടിപ്പിച്ചു 

ബെംഗളൂരു: നീറ്റു പരീക്ഷ ക്രമക്കേട് സമരം ഫലം കണ്ടതിന്റെ ഭാഗമായി കര്‍ണാടക...

സീചെം ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ നാലാം വിജയം

പോണ്ടിച്ചേരി: സീനിയർ വനിതകള്‍ക്കായുള്ള സീചെം ട്രോഫിയില്‍ പോണ്ടിച്ചേരിയെ തോല്‍പ്പിച്ച്‌ കേരളം. 36...

എട്ട് മാസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി എക്സ്പെഡിഷൻ 74 സംഘം ഭൂമിയില്‍ തിരിച്ചെത്തി

മോസ്കോ: സോയൂസ് എംഎസ്-28 ബഹിരാകാശ പേടകം സിഡിടിയില്‍ പുലർച്ചെ 5:27 ന്...

യുക്രെയിനില്‍ ചരക്കുകപ്പലിന് നേരെ റഷ്യൻ ‌ഡ്രോണ്‍ ആക്രമണം: രണ്ട് ഇന്ത്യൻ പൗരന്മാരെ കാണാനില്ല

ഡല്‍ഹി: യുക്രൈനിലെ ഒഡെസ തുറമുഖത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന നാല്...

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ കൊലപാതകം; യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു

തിരുവനന്തപുരം: പാല്‍ക്കുളങ്ങരയില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു. പാല്‍ക്കുളങ്ങര സ്വദേശിയായ വിശാഖ്...

സമരവിജയത്തിന് പിന്നാലെ എസ്എഫ്ഐക്കും എഐഎസ്എഫിനും നന്ദി പറഞ്ഞ് സിജെപി; പങ്ക് നിര്‍ണ്ണായകമെന്ന് അശുതോഷ് റങ്ക

ഡല്‍ഹി: നീറ്റ് ചോദ്യ പേപ്പർ ചോർച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ...

മുഖ്യമന്ത്രിയെ കാണാൻ കഴിയുന്നത് തൃഷയ്ക്ക് മാത്രം; വിവാദ പരാമര്‍ശവുമായി എഐഡിഎംകെ നേതാവ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിനെയും പ്രമുഖ നടി തൃഷയെയും...

Related Articles

Popular Categories