ഉദ്ഘാടനം ചെയ്തിട്ട് മാസങ്ങള്‍ മാത്രം; ചൈനയില്‍ കൂറ്റൻ പാലം തകര്‍ന്നു വീണു

ബീജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയില്‍ അടുത്തിടെ തുറന്ന ഹോങ്കി പാലം തകർന്നു വീണു. പാലത്തിന്റെ വലിയൊരു ഭാഗം താഴെയുള്ള നദിയിലേക്ക് പതിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ടിബറ്റുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയുടെ ഭാഗമായ പാലം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് തുടർച്ചയായ മണ്ണിടിച്ചിലിനെ തുടർന്ന് തകർന്നുവീണതായി പ്രാദേശിക അധികാരികള്‍ പറഞ്ഞു.

സംഭവത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എൻജിനീയറിങ് മികവില്‍ ഏറെ പ്രശംസ നേടിയ ഹോങ്കി പാലമാണ് തകർന്നത്. ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം. ദൃശ്യങ്ങള്‍ ചൈനീസ് സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിങ്കളാഴ്ച പാലത്തിന്റെ ചില ഭാഗങ്ങളില്‍ വിള്ളലുകള്‍ കണ്ടെത്തിയിരുന്നു. അപകട സാധ്യത കണക്കിലെടുത്ത് പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിർത്തലാക്കിയിരുന്നു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പർവതമേഖലയായ മേർകാങില്‍ സ്ഥിതി ചെയ്യുന്ന ഹോങ്കി പാലം G317 ദേശീയ പാതയുടെ ഭാഗമായിരുന്നു. മധ്യ ചൈനയെ ടിബറ്റൻ പീഠഭൂമിയുമായി ബന്ധിപ്പിക്കാനാണ് പാലം നിർമിച്ചത്. 758 മീറ്റർ നീളവും പാലം തറയില്‍ നിന്ന് ഏകദേശം 625 മീറ്റർ ഉയരത്തിലാണ് നിർമിച്ചത്. 172 മീറ്റർ വരെ ഉയരമുള്ള ഭീമാകാരമായ തൂണുകളിലാണ് പാലം നിന്നിരുന്നത്.

SUMMARY: Just months after its inauguration, a huge bridge in China has collapsed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; ഗജനിയിലെ വില്ലൻ വേഷം ശ്രദ്ധേയം

മുംബൈ: പ്രശസ്ത ചലച്ചിത്ര നടന്‍ പ്രദീപ് റാവത്ത് (74) അന്തരിച്ചു. രക്താര്‍ബുദ...

അതിശക്ത മഴ തുടരും; പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

സ്വാതന്ത്ര്യ ദിനത്തിൽ കെഎൻഎസ്എസ് യൂത്ത് വിംഗ് സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി യൂത്ത് വിംഗും ലയണ്‍സ് ക്ലബ്...

കേരളസമാജം പീനിയ സോൺ കുടുംബ സംഗമം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം പീനിയ സോൺ കുടുംബ സംഗമം കേരളസമാജം പ്രസിഡന്റ്...

കനത്ത മഴ; വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് കളക്ടർ, അന്ത‍ർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം

വ​യ​നാ​ട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരുംദിവസങ്ങളിൽ ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പ്...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; ഗജനിയിലെ വില്ലൻ വേഷം ശ്രദ്ധേയം

മുംബൈ: പ്രശസ്ത ചലച്ചിത്ര നടന്‍ പ്രദീപ് റാവത്ത് (74) അന്തരിച്ചു. രക്താര്‍ബുദ...

അതിശക്ത മഴ തുടരും; പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

കേരളസമാജം പീനിയ സോൺ കുടുംബ സംഗമം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം പീനിയ സോൺ കുടുംബ സംഗമം കേരളസമാജം പ്രസിഡന്റ്...

കനത്ത മഴ; വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് കളക്ടർ, അന്ത‍ർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം

വ​യ​നാ​ട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരുംദിവസങ്ങളിൽ ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പ്...

ശക്തമായ മഴ തുടരും; കർണാടകയിൽ അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത നിർദേശം

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത 24 മണിക്കൂറും ശക്തമായ മഴയും...

ക​ന​ത്ത മ​ഴ: അ​ഞ്ച് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ച അ​വ​ധി

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ കാസർകോട്, വയനാട്, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട...

Related Articles

Popular Categories