വോട്ട് ചോരി ആരോപണം; രാജ്യത്തെ ആദ്യ അറസ്റ്റ് കർണാടകയിൽ രേഖപ്പെടുത്തി

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍ രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍ രേഖപ്പെടുത്തി. ബംഗാള്‍ സ്വദേശി ബാപി ആദ്യയെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്‌തത്. ആലന്ദ് മണ്ഡലത്തിലെ വോട്ടുകള്‍ കൂട്ടത്തോടെ വെട്ടിമാറ്റിയ കേസിലാണ് അറസ്റ്റ്. കേസിലെ പണമിടപാട് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

ഒടിപി ബിജെപി നേതാവിന്റെ ഡേറ്റ സെന്ററിലെത്തിച്ച്‌ നല്‍കിയെന്നും ഇതിനായി പ്രത്യേക വെബ്‌സൈറ്റ് ഉപയോഗിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഡേറ്റാ സെന്ററും ഇയാളുമായി നടത്തിയ പണമിടപാടിന്റെ രേഖകളും കണ്ടെടുത്തു. ബിജെപി നേതാവ് സുഭാഷ് ഗുട്ടേദാറാണ് വോട്ടുവെട്ടലിന് കരാർ നല്‍കിയത്. ബാപി ആദ്യയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്‍ കണ്ടെത്തിയതിനെത്തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് അധികൃതർ പറഞ്ഞു.

സെപ്‌തംബർ 18ന് നടത്തിയ ഒരു വാർത്താസമ്മേളനത്തിലാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വോട്ട് ചോരി ആരോപണം ഉയർത്തിയത്. 2023ലെ കർണാടക നിയമസഭ തിരഞ്ഞെടുപ്പിനും കഴിഞ്ഞ വർഷത്തെ പൊതുതിരഞ്ഞെടുപ്പിനും മുന്നോടിയായി വൻതോതില്‍ വോട്ടർമാരുടെ പേരുകള്‍ വെട്ടിക്കുറച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഈ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും തള്ളിക്കളഞ്ഞിരുന്നു.

SUMMARY: Vote rigging allegations; Country’s first arrest recorded in Karnataka

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്; ഒളിവില്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ച കാറും പിടികൂടി

കൊച്ചി: ഊന്നുകല്‍ എസ്.എച്ച്‌.ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അർജുൻ ആയങ്കിയെ കുട്ടമ്പുഴ പോലീസ്...

ഡി.വൈ.എഫ്.ഐ.യുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോം, വിജിന്‍ സെക്രട്ടറി

കോട്ടയം: ഡിവൈഎഫ്‌ഐയുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോം എത്തിയേക്കും....

പ്രണയത്തില്‍നിന്നു പിൻമാറി: യുവതിയെ കുത്തിക്കൊന്നു, ആണ്‍സുഹൃത്ത് അറസ്റ്റില്‍

പറവൂർ: പ്രണയത്തില്‍നിന്ന് പിന്മാറിയതിനെത്തുടർന്ന് യുവതിയെ മുൻ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ആലുവ എടത്തല...

സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: വി ഡി സവര്‍ക്കറെക്കുറിച്ച്‌ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ലോക്‌സഭാ പ്രതിപക്ഷ...

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; എസ്.പി എസ്.ശശിധരന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും...

‘സുറോം കാ സഫർ’ സംഗീത സായാഹ്നം നാളെ

ബെംഗളൂരു: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സുറോം...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 520...

സർജാപുര ഗോദ്‌റെജ് 24 അപ്പാർട്ട്‌മെന്റിൽ ഓണാഘോഷം

ബെംഗളൂരു: സർജാപുര റോഡിലെ ഗോദ്‌റെജ് 24 അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ സംഘടിപ്പിച്ച രണ്ടുദിവസത്തെ...

Related Articles

Popular Categories