കൊല്ലത്ത് കായലില്‍ നങ്കൂരമിട്ട ബോട്ടുകള്‍ കത്തിനശിച്ചു; രണ്ട് തൊഴിലാളികള്‍ക്ക് പരുക്ക്

കൊല്ലം: കൊല്ലം കാവനാട്ടില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചു. രണ്ട് ബോട്ടുകളാണ് കത്തിയത്. മുക്കാട് കായലില്‍ നങ്കൂരമിട്ട് കിടന്ന ബോട്ടുകളാണ് കത്തിനശിച്ചത്. മത്സ്യ ബന്ധനത്തിന്ശേഷം ഐസ് പ്ലാൻ്റിന് സമീപം നങ്കൂരമിട്ടിരുന്ന ബോട്ടുകളാണ് കത്തിയത്. ഫയർഫോഴ്സ് യൂണിറ്റുകള്‍ക്ക് എത്തിപ്പെടാൻ കഴിയാത്തത് പ്രതിസന്ധി സൃഷ്ടിച്ചു. പ്രദേശത്താകെ പുകപടലമായി.

പാചക ഗ്യാസില്‍ നിന്ന് തീ പടർന്നതാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീയണക്കാൻ ഫയർഫോഴ്സ് ശ്രമം നടത്തുകയാണ്. എന്നാല്‍ ഇതുവരെ തീ നിയന്ത്രണ വിധേയമായിട്ടില്ല. സംഭവത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. ആന്ധ്ര സ്വദേശികളായ രാജു, അശോക് എന്നിവർക്കാണ് പൊള്ളലേറ്റത്. കൈയിലാണ് ഇരുവർക്കും പൊള്ളലേറ്റത്.

തീപിടിത്തം ഉണ്ടായ ഉടൻ തന്നെ തൊഴിലാളികള്‍ ബോട്ടുകളുടെ കെട്ടഴിച്ചു വിടുകയായിരുന്നു. അതിനാല്‍ കൂടുതല്‍ ബോട്ടുകളിലേക്ക് തീ പടരുന്നത് ഒഴിവായി. കായലിനെ നടുഭാഗം ആയതിനാല്‍ ഫയർഫോഴ്സ് വാഹനം എത്തിക്കാൻ കഴിഞ്ഞില്ല. പ്രദേശത്തെ ഐസ് പ്ലാന്‍റില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് നിലവില്‍ തീയണക്കാൻ ശ്രമം നടത്തുന്നത്. ബോട്ടുകള്‍ സെൻ്റ് ജോർജ് തുരുത്തില്‍ ചെന്ന് അടിഞ്ഞിരിക്കുകയാണ്.

SUMMARY: Boats anchored in Kollam backwaters catch fire; two workers injured

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൈരളി നികേതന്‍ കോളജില്‍ അന്തര്‍കലാലയ സാംസ്‌കാരികോത്സവം

ബെംഗളൂരു: ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഗോള്‍ഡന്‍ ജൂബിലി ഡിഗ്രി കോളേജിന്റെ ആഭിമുഖ്യത്തില്‍...

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കണം, ഡോളറിന് പകരം പ്രാദേശിക കറൻസികൾ വേണം; സംയുക്ത പ്രഖ്യാപനം പുറത്തിറക്കി ബ്രിക്സ്

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ്...

ഡോ. രാഗിത രാജേന്ദ്രന്‍ സിന്‍ഡിക്കേറ്റ് അംഗം

ബെംഗളൂരു: ഡോ. രാഗിത രാജേന്ദ്രനെ ബെംഗളൂരു നോര്‍ത്ത് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി...

മജെസ്റ്റിക് ഏരിയ എസ്കെഎസ്എസ്‌എഫ് കമ്മിറ്റി രൂപവത്കരിച്ചു 

ബെംഗളൂരു: മജെസ്റ്റിക് തവക്കൽ മസ്താൻ ദർഗ ഏരിയ എസ്കെഎസ്എസ്‌എഫ് യൂണിറ്റ് കമ്മിറ്റി...

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ...

അച്ചൻകോവിൽ ആറ്റിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

പത്തനംതിട്ട: കോന്നിയിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർഥികൾ...

തൃശ്ശൂർ അതിരപ്പിള്ളിയിൽ ജനവാസ മേഖലയിലിറങ്ങി വീട് ആക്രമിച്ച് കാട്ടാന കൂട്ടം

തൃശ്ശൂർ: അതിരപ്പിള്ളി കണ്ണൻകുഴിയിൽ കാട്ടാന കൂട്ടം വീട് ആക്രമിച്ചു. ഇന്ന് പുലർച്ചെ...

4471 അപ്രന്റിസ് ഒഴിവുകൾ; പത്താംക്ലാസ് പാസായവർക്ക് സതേൺ റെയിൽവേയിൽ ജോലി നേടാൻ അവസരം

ചെന്നൈ: ദക്ഷിണ റെയിൽവേയിൽ വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലുമായി 4,471 ആക്ട് അപ്രന്റിസ്...

Related Articles

Popular Categories