കോണ്‍ഗ്രസുമായി കൂടിക്കാഴ്ച്ച നടത്തി ടിവികെ നേതാവ് വിജയ്

ചെന്നൈ: കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ ചക്രവര്‍ത്തിയുമായി കൂടിക്കാഴ്ച്ച നടത്തി ടിവികെ നേതാവ് വിജയ്. ഇതോടെ തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ടിവികെയും കോണ്‍ഗ്രസും. ചെന്നൈയിലെ പട്ടിണമ്പാക്കം വസതിയില്‍ എത്തിയാണ് പ്രവീണ്‍ ചക്രവർത്തി വിജയ് യുമായി ആശയവിനിമയം നടത്തിയത്.

രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള ചക്രവർത്തിയുടെ ഈ കൂടിക്കാഴ്ച, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ടിവികെ സഖ്യം രൂപീകരിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായിരിക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

അതേസമയം, വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ, കോണ്‍ഗ്രസ് വക്താവും മുതിർന്ന നേതാവുമായ തിരുച്ചി വേലുസാമിയുമായി തിരുച്ചിയില്‍ കൂടിക്കാഴ്ച്ച നടത്തി. ഒരു സ്വകാര്യ ചടങ്ങിന് ശേഷം ഇരുവരും ഒരേ വാഹനത്തില്‍ നാല് മണിക്കൂറോളം ചർച്ച നടത്തിയതായാണ് വിവരം. എന്നാല്‍ ഡിഎംകെ ഈ കൂടിക്കാഴ്ചകളെക്കുറിച്ച്‌ ഇനിയും പ്രതികരിച്ചിട്ടില്ല.

ഇതിനിടയില്‍, നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചകള്‍ക്ക് തുടക്കമായിട്ടാണ് കോണ്‍ഗ്രസ് സമിതി കഴിഞ്ഞ ദിവസം ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രീയ നീക്കങ്ങള്‍ വേഗത്തിലാകുന്ന പശ്ചാത്തലത്തില്‍ വിജയ്‌യുമായി കോണ്‍ഗ്രസ് നേതാക്കളുടെ ചർച്ചകള്‍ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

SUMMARY: TVK leader Vijay holds meeting with Congress

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇന്ന് മഴയെത്തും; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴ പെയ്യും. ഇന്നും...

റാങ്ക് പട്ടിക കാലാവധി നീട്ടല്‍; മന്ത്രിസഭാ ശിപാര്‍ശ തള്ളി പി എസ് സി

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിലെ 18 റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള സർക്കാരിന്റെ...

വന്ദേമാതരം വിവാദം: കർണാടക ബിജെപിയുടെ അഞ്ച് ദിവസത്തെ പദയാത്ര ഇന്ന് മുതൽ; 224 മണ്ഡലങ്ങളിൽ പ്രതിഷേധം

ബെംഗളൂരു: ഔദ്യോഗിക സർക്കാർ പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡങ്ങൾ മാത്രം...

ബെംഗളൂരു മുൻ എംഎൽഎ നരേന്ദ്ര ബാബു ബിജെപി വിട്ട് കോൺഗ്രസിൽ

ബെംഗളൂരു: മുൻ എംഎൽഎയും ബിജെപി നേതാവുമായ എൻ.എൽ. നരേന്ദ്ര ബാബു കോൺഗ്രസിൽ...

ബി.എം.ടി.സി ബസുകളിൽ ഇനി ഓഡിയോ പരസ്യങ്ങളും; ആദ്യഘട്ടത്തിൽ 300 ബസുകളിൽ നടപ്പാക്കാന്‍ പദ്ധതി

ബെംഗളൂരു: ബി.എം.ടി.സി ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് ഇനി യാത്രയ്ക്കിടെ ഓഡിയോ പരസ്യങ്ങളും...

വൈദ്യുതി പ്രതിസന്ധിക്കിടെ സംസ്ഥാനത്തിന് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി നാളെ മുതല്‍ ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി 150 മെഗാവാട്ട് വൈദ്യുതി കേന്ദ്ര...

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: റോഡപകടങ്ങള്‍ ഗണ്യമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിന് ഇനി ഒരു...

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്‌ഇബിയുടെ സന്ദേശം. ആറുമണി മുതല്‍...

Related Articles

Popular Categories