പാക്-അഫ്ഗാൻ അതിർത്തിയിൽ ഏറ്റുമുട്ടല്‍; അ​ഞ്ച്പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഇസ്‍ലാമാബാദ്: പാക് സൈന്യവും അഫ്ഗാനിസ്ഥാന്റെ താലിബാൻ സേനയും തമ്മിൽ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടല്‍. അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു. തെ​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കാ​ണ്ഡ​ഹാ​ർ പ്ര​വി​ശ്യ​യി​ലെ സ്പി​ൻ ബോ​ൾ​ഡ​ക്കി​ന​ടു​ത്തു​ള്ള അ​തി​ർ​ത്തി പ്ര​ദേ​ശ​ത്ത് മൂ​ന്ന് കു​ട്ടി​ക​ളും ഒ​രു സ്ത്രീ​യും ഉ​ൾ​പ്പെ​ടെ അഞ്ച് പേര്‍ മരിച്ചു. മൂ​ന്ന് പേ​ർ​ക്ക് പ​രു​ക്കേറ്റു.

വെടിവെപ്പുകൾ ആരംഭിച്ചതോടെ ഇരു രാജ്യങ്ങൾക്കുമിടയിലെ അതിർത്തി മേഖലയിൽ സ്ഥിതി ചെയ്യുന്ന അഫ്ഗാൻ നഗരമായ സ്പിൻ ബോൾഡാക്കിൽ നിന്ന് താമസക്കാർ രാക്കുരാമാനം പലായനം ചെ​യ്തു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. കാൽനടയായും വാഹനങ്ങളിലുമായി നിരവധി അഫ്ഗാനികൾ പലായനം ചെയ്യുന്നതായുള്ള പ്രദേശത്തു നിന്നുള്ള ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് സ്പി​ന്‍ ബോ​ള്‍​ഡ​ക്കി​ല്‍ നി​ന്ന് ആ​ളു​ക​ൾ പ​ലാ​യ​നം ചെ​യ്തു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് ഏ​റ്റു​മു​ട്ട​ലി​ന് തു​ട​ക്ക​മി​ട്ട​തി​ന് ഇ​രു​പ​ക്ഷ​വും പ​ര​സ്പ​രം കു​റ്റ​പ്പെ​ടു​ത്തി. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ വ​രെ ഏ​റ്റു​മു​ട്ട​ൽ നീ​ണ്ടു​നി​ന്നു.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം ഒ​ക്ടോ​ബ​ർ മു​ത​ൽ ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ്. ഒ​ക്ടോ​ബ​ർ ഒ​ൻ​പ​തി​ന് അ​ഫ്ഗാ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ൽ ന​ട​ന്ന സ്ഫോ​ട​ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് അ​ക്ര​മം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പാ​ക്കി​സ്ഥാ​നെ കു​റ്റ​പ്പെ​ടു​ത്തി​യ താ​ലി​ബാ​ൻ സ​ർ​ക്കാ​ർ, പ്ര​തി​കാ​രം ചെ​യ്യു​മെ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ക്കു​ക​യും ചെ​യ്തു.
SUMMARY: Clashes on Pak-Afghan border; Five killed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മദ്യപാനത്തിനിടെ വാക്കുതർക്കം; തൃശൂരിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

തൃശൂർ: മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. കുളത്താശേരി...

കലാസ്വാദർക്ക് നവ്യാനുഭൂതിയായി കഥകളി സന്ധ്യ

ബെംഗളൂരു: വിമാനപുര കൈരളീ നിലയം സ്കൂളിൽ 2023 മുതൽ നടന്നു വരുന്ന...

ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ...

ഏഷ്യൻ ഗെയിംസില്‍ മലയാളി താരം ആൻസി സോജന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം...

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗറിൽ വെച്ച്...

ചാലക്കുടിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; കാറിന് തീപിടിച്ച്‌ പൂര്‍ണമായി കത്തിനശിച്ചു

ചാലക്കുടി: ദേശീയപാതയില്‍ ചാലക്കുടി പോട്ട പനമ്പിള്ളി ജംഗ്ഷനില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌...

സൗദിയില്‍ മയക്കുമരുന്ന് കേസില്‍ മലയാളിക്ക് വധശിക്ഷ

സൗദി: മയക്കുമരുന്ന് കടത്ത് കേസില്‍ സൗദി അറേബ്യയിലെ ദമ്മാമില്‍ മലയാളിയുടെ വധശിക്ഷ...

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തതായി...

Related Articles

Popular Categories