എറണാകുളം പിറവത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അന്തരിച്ചു

കൊച്ചി: എറണാകുളം പാമ്പാക്കുട പഞ്ചായത്ത് 10-ാം വാര്‍ഡ് ആയ ഓണക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. സി.എസ്.ബാബു (59) ആണ് മരിച്ചത്. പുലര്‍ച്ചെ 2.30 ഓടെയായിരുന്നു മരണം. ഡയബെറ്റിക് പേഷ്യന്റ് ആയിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. മ​ര​ണ​ത്തെ തു​ട​ർ​ന്ന് വാര്‍ഡിലെ തി​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെച്ചു. പിറവം മര്‍ച്ചന്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് അംഗവുമാണ് സി.എസ്.ബാബു.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ വി​ഴി​ഞ്ഞം വാ​ർ​ഡി​ലെ​യും മ​ല​പ്പു​റം മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ലെ വോ​ട്ടെ​ടു​പ്പും സ്ഥാ​നാ​ർ​ഥി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് മാ​റ്റി​വ​ച്ചു.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ വി​ഴി​ഞ്ഞം വാ​ർ​ഡി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ജ​സ്റ്റി​ൻ ഫ്രാ​ൻ​സി​സ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് വി​ഴി​ഞ്ഞം വാ​ര്‍​ഡി​ലെ വോ​ട്ടെ​ടു​പ്പും മാ​റ്റി​വെ​ച്ചി​രു​ന്നു. തിര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ഓ​ട്ടോ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.
SUMMARY: UDF candidate from Ernakulam Piravam passes away

LEAVE A REPLY

Please enter your comment!
Please enter your name here