തിരുവനന്തപുരം: നേരിയ ആശ്വാസമായി സ്വർണവില താഴുന്നു. ഇന്നലെ ഉയർന്ന വിലയില്‍ നിന്നുമാണ് ഇന്ന് ചെറുതായി പിന്നോട്ട് പോയത്. ഇത് നേരിയ ആശ്വാസമാണ് വിപണിയില്‍ ഉണ്ടാക്കിയിട്ടുള്ളത്. ഇന്നലെ ഇരുന്നൂറ് രൂപയായിരുമന്നു സ്വർണത്തിന് കൂടിയിരുന്നത്. എന്നാല്‍ ഇന്ന് അതില്‍ നിന്ന് 240 രൂപ കുറഞ്ഞു. 95400 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില.
11,925 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സ്വർണ വിപണിയില്‍ മാറ്റങ്ങളുണ്ടാക്കാനും സ്ഥിരതയില്ലാതെ തുടരാനുമുള്ള കാരണമെന്നാണ് വിലയിരുത്തല്‍. 95,640 ആയിരുന്നു ഇന്നലത്തെ വില. ഡിസംബർ നാലിനാണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വില. 95,080 രൂപയായിരുന്നു അന്നത്തെ വില. അഞ്ചാം തീയതിയാണ് ഏറ്റവും കൂടിയ വില 95,840 രൂപയായിരുന്നു
SUMMARY: Gold rate is decreased














