സെന്റ് മേരീസ് തിരുനാൾ; ശിവാജിനഗറിൽ വിശ്വാസികളുടെ തിരക്ക്

ബെംഗളൂരു: ശിവാജിനഗറിലെ പ്രശസ്തമായ സെന്റ് മേരീസ് ബസിലിക്കയിലെ വാർഷിക സെന്റ് മേരീസ് തിരുനാളിന് ഇന്നലെ തുടക്കമായി. ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 8 വരെ നീളുന്ന ആഘോഷങ്ങളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും.

ഇന്നലെ വൈകിട്ട് പതാകാരോഹണത്തോടെയാണ് തിരുനാളിന് തുടക്കമായത്. ആർച്ച് ബിഷപ് ഇമെരിറ്റസ് ഡോ.ബർണാഡ് മൊറൈസ് കൊടിയേറ്റി. സഹായമെത്രാൻ ഡോ.ജോസഫ് സൂസൈനാഥൻ സഹകാർമികനായിരുന്നു. റിസ്‌വാൻ അർഷദ് എംഎൽഎ മുഖ്യാതിഥിയായി. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ ഭാഷകളിലായി വിശുദ്ധ കുർബാനയും പ്രത്യേക പ്രാർഥനാ ചടങ്ങുകളും നടക്കും. സെപ്റ്റംബർ 8നാണ് പ്രധാന തിരുനാൾ. അന്നേദിവസം റസൽ മാർക്കറ്റ് സ്ക്വയറിൽ പ്രത്യേക കുർബാനകൾ നടക്കും. വൈകിട്ട് മാതാവിന്റെ രഥപ്രദക്ഷിണവും നടക്കും.

തിരുനാളിനോടനുബന്ധിച്ച് ശിവാജിനഗർ, റസൽ മാർക്കറ്റ്, ബാംബൂ ബസാർ, കമേഴ്സ്യൽ സ്ട്രീറ്റ്, ഇൻഫൻട്രി റോഡ് തുടങ്ങിയ മേഖലകളിൽ വലിയ ജനത്തിരക്കും ഗതാഗതക്കുരുക്കും പ്രതീക്ഷിക്കുന്നുണ്ട്. സുരക്ഷയ്ക്കായി പോലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

തിരുനാൾ ആരംഭിച്ച ദിവസമായ ഇന്നലെ ശിവാജിനഗർ പരിസരത്ത് ഗതാഗത നിയന്ത്രണവും വഴിതിരിച്ചുവിടലും ഏർപ്പെടുത്തിയിരുന്നു. വാഹനങ്ങൾ നിശ്ചിത ബദൽ പാതകളിലൂടെ പോകണമെന്ന് ട്രാഫിക് പോലീസ് നിർദേശിച്ചു.
സെപ്റ്റംബർ 8 വരെ നടക്കുന്ന തിരുനാൾ ആഘോഷങ്ങളിൽ വലിയ ഭക്തജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ ബിജെപി...

ആലപ്പുഴയിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 14 പേർക്ക് പരുക്ക്, ഒരാളുടെ നില ​ഗുരുതരം

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് ദേശീയപാതയിൽ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ 14...

എസ്‌ഐആറിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: എസ്‌ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത വിവാദ തീരുമാനങ്ങളെ ചോദ്യം...

മാസപ്പടി കേസ്; പിണറായിക്കും റിയാസിനുമെതിരെ ഇഡി കേസെടുത്തു

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും...

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

തൃശൂർ: ഭാര്യയെയും നാലരവയസുകാരനായ മകനെയും കഴുത്തറുത്ത് കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ....

നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ 3 കോച്ചുകൾ കത്തി നശിച്ചു; ആളപായമില്ല 

ബെംഗളൂരു: ബെംഗളൂരു യലഹങ്ക രാജാന്നുകുണ്ഡെ റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചുകൾക്ക്...

സിദ്ധരാമയ്യയെ ലക്ഷ്യമിട്ട് വ്യാജ ഹണി ട്രാപ്പ് വീഡിയോ പ്രചരിപ്പിച്ച കേസിൽ 2 പേർ കസ്റ്റഡിയിൽ

ബെംഗളൂരു: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അപകീർത്തിപ്പെടുത്താൻ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ...

ദസറ യാത്രാതിരക്ക്: ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് ശനിയാഴ്ച സ്പെഷ്യൽ ട്രെയിൻ 

ബെംഗളൂരു: ദസറ തിരക്ക് മുൻനിർത്തി ബെംഗളൂരുവിൽ നിന്നും സേലം വഴി കണ്ണൂരിലേക്ക്...

Related Articles

Popular Categories