ബാറുടമകളിൽനിന്ന് മാസപ്പടി; ഡെപ്യൂട്ടി എക്സൈസ് കമീഷണർ അടക്കം ഏഴു പേർക്ക് സസ്‌പെൻഷൻ

കോട്ടയം: മാസപ്പടി വിവാദത്തിൽ കോട്ടയത്തെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍. എക്‌സൈസ് കമ്മീഷണര്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കി. അശോക് കുമാറിനെ കൂടാതെ ആറ് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തു. ചങ്ങനാശ്ശേരി റേഞ്ചിലെയും സര്‍ക്കിളിലെയും ഉദ്യോഗസ്ഥര്‍ക്കും കോട്ടയം ആന്‍റി നാർക്കോട്ടിക് സ്ക്വാഡിലെ ഉദ്യോഗസ്ഥര്‍ക്കുമാണ് സസ്‌പെന്‍ഷന്‍.

കോട്ടയം എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌പെഷ്യൽ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർമാരായ എം. മാനുവൽ, പ്രവീൺ ശിവാനന്ദ്, ചങ്ങനാശ്ശേരി എക്‌സൈസ് സർക്കിൽ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ ലാലു തങ്കച്ചൻ, സന്തോഷ്. ടി, ഷിജു.കെ, സിവിൽ എക്‌സൈസ് ഓഫീസർ വിശാഖ് എ.എസ് എന്നിവർക്കാണ് സസ്‌പെൻഷൻ. ചങ്ങനാശേരിയിലെയും കോട്ടയത്തെയും ചില ബാറുകളിൽ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പലവിധ ക്രമക്കേട് നടക്കുന്നതായി മന്ത്രിക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് കമ്മിഷണർ പരിശോധനയ്ക്ക് എത്തിയത്. മന്ത്രി എം.ലിജു, നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലുമായി ചർച്ച നടത്തിയാണ് നടപടിക്ക് നിർദ്ദേശിച്ചത്.

ബാറുകൾ സമയപരിധി കഴിഞ്ഞു പ്രവർത്തിക്കാൻ അനുമതി നൽകുകയും ബാറുടമകളിൽനിന്ന് പണം, മദ്യം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ കൈപ്പറ്റിയെന്നുമാണ് ആരോപണം. ആഗസ്റ്റ് 27ന്, ചങ്ങനാശ്ശേരി മേഖലയിലെ മൂന്ന് ബാർ ഹോട്ടലുകളിൽ അനുവദിച്ച സമയപരിധി കഴിഞ്ഞും മദ്യം വിൽക്കുന്നതായി എക്സൈസ് മന്ത്രിക്ക് ലഭിച്ച പരാതിയെ തുടർന്ന് എക്സൈസ് കമീഷണർ നടത്തിയ രഹസ്യ പരിശോധനയിൽ ഇടനിലക്കാരൻ വഴി ഡെപ്യൂട്ടി എക്സൈസ് കമീഷണർ പണവും മദ്യവും ഭക്ഷണസാധനങ്ങളും അടക്കം വാങ്ങുന്നതായി കണ്ടെത്തുകയായിരുന്നു. ചങ്ങനാശ്ശേരിയിൽ പണം പിരിക്കൽ പതിവ് നടപടിയാണെന്നാണ് ബാറുടമയുടെ മൊഴി. പണം നൽകേണ്ട വ്യക്തികളുടെയും തുകയുടെയും വിവരങ്ങൾ അടങ്ങിയ പട്ടിക സ്ഥാപനങ്ങൾക്ക് നൽകും.

ലൈസൻസ് പുതുക്കുന്ന സമയം, ഓണം, ക്രിസ്മസ് എന്നീ അവസരങ്ങളിലായി വർഷത്തിൽ മൂന്ന് തവണയാണ് സാധാരണയായി പണം പിരിച്ചിരുന്നത്. ന്യൂയോർക്ക് സ്ക്വയർ, ബ്ലൂ സ്റ്റാർ, ബ്രീസ് ലാൻഡ്, പഞ്ചവടി എന്നീ നാല് ബാറുകളിൽ നിന്നായി കരിങ്കട ജോസിയെ ഇടനിലക്കാരനാക്കി ആകെ 55,000 രൂപ കൈപ്പറ്റിയതായി എസ്. അശോക കുമാർ സമ്മതിച്ചതായി സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
SUMMARY: Monthly from bar owners; Suspension of seven people including Deputy Excise Commissioner

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരം: വെങ്ങാനൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വാഹനം ഓടിച്ചയാളുടെ...

നേപ്പാൾ മിന്നൽ പ്രളയം; 13 മലയാളികൾ കൂടി നാട്ടിലെത്തി, ഏഴു മലയാളികളുടെ വിവരമില്ല

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽപ്പെട്ട 13 മലയാളികൾ കൂടി സുരക്ഷിതരായി നാട്ടിലെത്തി. കോഴിക്കോട്...

ഓണാവധി കഴി‍ഞ്ഞു, സംസ്ഥാനത്ത് സ്കൂളുകൾ ഇന്ന് തുറക്കും

തിരുവനന്തപുരം: ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. അതേസമയം എട്ടാം...

ഹോര്‍മൂസില്‍ വീണ്ടും യുഎസ് വ്യോമാക്രമണം; ഇറാന്റെ സൈനിക കേന്ദ്രങ്ങൾ തകർത്തു

വാഷിങ്ടൺ: ഇറാനുനേരെ വീണ്ടും വ്യോമാക്രമണം നടത്തി യു.എസ്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള...

റോഡരികില്‍ കളിക്കുകയായിരുന്ന നാലു കുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു

ധര്‍മപുരി: തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ അമിതവേഗത്തിലെത്തിയ മില്‍ക്ക് വാന്‍ ഇടിച്ച് നാല് കുട്ടികള്‍...

ചെസ്സ് ടൂർണമെൻ്റ്

ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം സംഘടിപ്പിക്കുന്ന എസ് ആർ പിള്ള മെമ്മോറിയൽ...

യു.എസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; സുഹൃത്തായ യുവതി പിടിയിൽ

കലിഫോർണിയ: യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു. ഇവരുടെ സുഹൃത്തായ യുവതി പിടിയിൽ....

സർക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേഭാരതം പൂര്‍ണമായി ആലപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങ് വേദിയില്‍ വന്ദേമാതരം പൂര്‍ണ്ണമായും...

Related Articles

Popular Categories