തിരുവനന്തപുരം: ദിലീപിന്‍റെ സിനിമ കെഎസ്ആര്‍ടിസി ബസിൽ പ്രദര്‍ശിപ്പിച്ചതിൽ തര്‍ക്കം. സിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ എത്തിയതാണ് തര്‍ക്കത്തിൽ കലാശിച്ചത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് തൊട്ടിൽപാലത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസിലാണ് സംഭവം.
ദിലീപിന്‍റെ ‘ഈ പറക്കും തളിക’ എന്ന സിനിമ ബസിൽ പ്രദർശിപ്പിക്കുകയായിരുന്നു. എന്നാൽ ഇതിനെതിരെ പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആർ. ശേഖർ എന്ന യുവതി പ്രതിഷേധമുയർത്തി. പിന്നാലെ യാത്രക്കാരിൽ ചിലര്‍ അതിനെ അനുകൂലിച്ചു. തുടർന്ന് കണ്ടക്ടർക്ക് സിനിമ ഓഫ് ചെയ്യേണ്ടി വന്നു.
അതേസമയം യാത്രക്കാരിൽ ചിലർ ദിലീപിന് അനുകൂലമായി നിലപാടെടുത്തു. കോടതി വിധി വന്ന ശേഷം ഇത്തരത്തിൽ സംസാരിക്കുന്നത് എന്തിനെന്ന് ചിലര്‍ ചോദിച്ചു. എന്നാൽ ഞങ്ങൾ സ്ത്രീകൾ ഈ സിനിമ കാണാൻ താൽപര്യമില്ലെന്നായിരുന്നു ബസിലിരുന്ന യുവതി പറഞ്ഞത്.
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വെറുതെ വിട്ട കോടതി വിധി വന്നതിന് പിന്നാലെ പുതിയ ചിത്രം ‘ഭ ഭ ബ’യുടെ ട്രെയ്‍ലർ പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ കാമിയോ റോളിൽ മോഹൻലാലും എത്തുന്നുണ്ട്. ചിത്രത്തിൽ മോഹൻലാലും ഉണ്ടെന്ന് അറിഞ്ഞതോടെ സമൂഹമാധ്യമങ്ങളിലെ മോഹൻലാലിന്‍റെ പേജുകളിലെ കമന്‍റ് ബോക്സിൽ ചിത്രം കാണില്ലെന്ന് വ്യക്തമാക്കി നിരവധി പേർ രംഗത്തുവന്നിരുന്നു.
SUMMARY: Dileep’s film ‘Ee Parakum Thalika’ screened on KSRTC bus; stopped after protest by passenger














