ടാറ്റനഗർ-എറണാകുളം എക്സ്പ്രസിൽ തീപിടിത്തം; ഒരാൾ മരിച്ചു, അപകടം ആന്ധ്രയിൽ

വിശാഖപ്പട്ടണം: ആന്ധ്രാപ്രദേശില്‍ ട്രെയിനില്‍ തീപിടിത്തം. കേരളത്തിലേക്കുള്ള
ടാറ്റ നഗര്‍ – എറണാകുളം എക്‌സ്പ്രസിലാണ് (ട്രെയിന്‍ നമ്പര്‍ 18189) തീപിടിച്ചത്. വിജയവാഡ സ്വദേശിയായ ചന്ദ്രശേഖര്‍ സുന്ദര്‍ (70) എന്നയാളാണ് മരിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച പുലർച്ചെ ആന്ധ്രയിലെ വിശാഖപട്ടണത്തിന് സമീപം അനക്കപ്പള്ളിയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ട്രെയിനിന്റെ രണ്ട് കോച്ചുകളും പൂർണമായും കത്തിനശിച്ചു.

ലോക്കോ പൈലറ്റുമാരാണ് ആദ്യം തീകണ്ടത്. അവർ ഉടൻ തന്നെ ട്രെയിൻ നിർത്തി ആളുകളെ പുറത്തിറക്കുകയായിരുന്നു ബി. 1, എം.1 കോച്ചുകളാണ് കത്തിനശിച്ചത്. ബി.1 കോച്ചിൽ നിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. കോച്ചിലുള്ളവരെ അതിവേഗം ഒഴിപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ബി1 കോച്ചിന്റെ ബ്രേക്കിൽ നിന്നുണ്ടായ തീയാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

കത്തിനശിച്ച കോച്ചുകളിലെ യാത്രക്കാരെ ബസുകളിൽ സമീപത്തെ സ്റ്റേഷനിൽ എത്തിച്ച ശേഷം പുതിയ എ.സി കോച്ചുകൾ ട്രെയിനിൽ ഘടിപ്പിച്ച ശേഷം യാത്ര തുടരുകയാണ്.

രണ്ട്​ ഫോറൻസിക് ടീമുകൾ തീപിടിത്തമുണ്ടായ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. എന്തുകൊണ്ടാണ് തീപിടിത്തമുണ്ടായതെന്ന് പരിശോധനകൾക്ക് ശേഷം മാത്രമേ പറയാനാവുവെന്ന് റെയിൽവേ അറിയിച്ചു. റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും ആന്ധ്ര ആരോഗ്യമന്ത്രിയും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
SUMMARY: Fire breaks out in Tatanagar-Ernakulam Express; One dead, accident in Andhra Pradesh

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കസ്തൂരിരംഗൻ റിപ്പോർട്ട്: കരട് വിജ്ഞാപനം തള്ളി കർണാടക, പുതിയ ഭൂതല സർവേയ്ക്ക് ആവശ്യം

ബെംഗളൂരു: പശ്ചിമഘട്ടത്തെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രത്തിന്റെ...

ദുജുവാന്‍ ചുഴലിക്കാറ്റ്; ജപ്പാനില്‍ വ്യാപകനാശം, 6 പേർ കൊല്ലപ്പെട്ടു, അരലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു

ടോക്കിയോ: ജപ്പാനില്‍ കനത്ത മഴയോടൊപ്പം വീശിയടിച്ച ‘ദുജുവാന്‍’ ചുഴലിക്കാറ്റില്‍ 6 പേര്‍...

ബെംഗളൂരു മലയാളി ഡെന്റിസ്റ്റ് ഫോറം ഓണാഘോഷം

ബെംഗളൂരു: നഗരത്തിലെ മലയാളി ദന്തവിദഗ്ധരുടെ സൗഹൃദ കൂട്ടായ്മയായ ബെംഗളൂരു മലയാളി ഡെന്റിസ്റ്റ്...

കുന്ദലഹള്ളി കേരള സമാജം ഇ പി സുഷമ സ്മാരക ചെറുകഥാ മത്സര വിജയികൾ

ബെംഗളൂരു: അകാലത്തിൽ വിടപറഞ്ഞ കഥാകാരി ഇ പി സുഷമയുടെ സ്മരണാർത്ഥം കുന്ദലഹള്ളി...

അഡ്വ. സത്യൻ പുത്തൂരിനെ കൊടകു യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി നിയമിച്ചു

ബെംഗളൂരു: അഡ്വ. സത്യൻ പുത്തൂരിനെ കർണാടകയിലെ കൊടകു യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് മെമ്പറായി...

യൂത്ത് കോണ്‍ഗ്രസ് നേതാവ് തൂങ്ങി മരിച്ച നിലയില്‍

കാസറഗോഡ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ്...

നാലാം തവണയും മികച്ച നടനുള്ള ദേശീയ അംഗീകാരം; രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി

ഗുജറാത്ത്: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്കാരം...

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

കൊച്ചി: മുട്ടില്‍ മരം മുറിയിലെ വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക്...

Related Articles

Popular Categories