ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ് എന്ന കടയിലാണ് കഴിഞ്ഞ ദിവസം രാത്രി തീ പിടിത്തമുണ്ടായത്.
ഷോട്ട് സർക്യൂട്ടാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണാതീതമായി മറ്റു കടകളിലേക്ക് പടർന്നു. സമീപത്തെ ഹോട്ടൽ, ടെയ്‌ലറിങ് ഷോപ്പ്, ഡ്രൈവിങ് സ്കൂൾ തുടങ്ങിയ കടകൾക്കും സാരമായ നാശനഷ്ടങ്ങളുണ്ടായി. ബണ്ട്വാളിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. രണ്ട് കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.














