ഭുവനേശ്വർ: ഒഡീഷയിലെ ധെങ്കനാൽ ജില്ലയിലെ അനധികൃത കരിങ്കൽ ക്വാറിയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. നിരവധി പേർ കുടുങ്ങിക്കിടക്കുകയും ചെയ്തതായും അധികൃതർ പറഞ്ഞു.
#WATCH | Dhenkanal | Massive explosion at stone quarry, labourers trapped.#Odisha pic.twitter.com/Yst5K2FwYy
— OTV (@otvnews) January 4, 2026
ധെൻകനാൽ ജില്ലയിലെ മോട്ടംഗ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗോപാൽപൂർ ഗ്രാമത്തിന് സമീപത്തെ ക്വാറിയിലാണ് അപകടമുണ്ടായത്. തൊഴിലാളികൾ ഡ്രില്ലിംഗിലും ഖനന പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കെയാണ് വലിയൊരു ഭാഗം പാറ ഇടിഞ്ഞു വീണത്. അപകടസമയത്ത് എത്ര തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു എന്ന കാര്യത്തിൽ ഇതുവരെ കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ല.
സംഭവം രാത്രി വൈകിയാണ് പുറത്തുവന്നത്. തുടർന്ന് പ്രാദേശിക ഭരണകൂടവും പോലീസും സ്ഥലത്തെത്തി പ്രദേശം സുരക്ഷിതമാക്കി. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഖനനത്തിനായി നടത്തിയ സ്‌ഫോടനമാണോ പാറയിടിച്ചിലിന് കാരണമായതെന്ന് അധികൃതർ പരിശോധിച്ചു വരികയാണ്. കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.
SUMMARY: Massive Explosion At Illegal Stone Quarry In Odisha Leaves 2 Dead, Several Feared Trapped














