വെനിസ്വേലയിലെ ഇടക്കാല പ്രസിഡന്റിനെതിരെ ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന് വ്യക്തമായ മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയോടുള്ള ധിക്കാരം തുടര്‍ന്നാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയതായി ‘ദി അറ്റ്‌ലാന്റിക്’ റിപ്പോര്‍ട്ട് ചെയ്തു.

ശരിയായത് ചെയ്തില്ലെങ്കിൽ മദുറോയേക്കാൾ മോശം സാഹചര്യം നേരിടേണ്ടി വരുമെന്നാണ് അറ്റ്ലാന്റിക് മാഗസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. നി​ക്കോളസ് മദുറോയെ അമേരിക്ക ബന്ദിയാക്കിയതിന് പിന്നാലെയാണ് ഡെൽസി റോഡിഗ്രസ് പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്തത്. മദുറോയെ യു.എസ് ബന്ദിയാക്കി കൊണ്ടുപോയതിന് മണിക്കൂറുകൾക്കുള്ളിൽ റോഡ്രിഗസ് വെനിസ്വേലയുടെ ദേശീയ പ്രതിരോധ കൗൺസിലിന്റെ യോഗത്തിൽ അധ്യക്ഷത വഹിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

യുഎസ് സൈന്യത്തിന്റെ പിടിയിലായ നിക്കോളസ് മദുറോ ഇപ്പോള്‍ ന്യൂയോര്‍ക്ക് സിറ്റി ജയിലിലാണ്. ഇതേക്കുറിച്ച് പരാമര്‍ശിച്ചായിരുന്നു റോഡ്രിഗസിനുള്ള ട്രംപിന്റെ ഭീഷണി. വെനിസ്വേലയില്‍ അമേരിക്കയ്ക്ക് പൂര്‍ണ്ണ നിയന്ത്രണം നേടാന്‍ റോഡ്രിഗസിനെ ആവശ്യമാണെന്നും ട്രംപ് പറഞ്ഞു.

“ഞങ്ങള്‍ക്ക് പൂര്‍ണ്ണ നിയന്ത്രണം ആവശ്യമാണ്. അവരുടെ രാജ്യത്തെ എണ്ണയും മറ്റ് കാര്യങ്ങളും ആ രാജ്യത്തെ പുനര്‍നിര്‍മ്മിക്കാന്‍ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്”, ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുഎസ് സൈന്യത്തിന്റെ ഇടപെടല്‍ നേരിടുന്ന അവസാന രാജ്യം വെനസ്വല ആയിരിക്കില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

മയക്കുമരുന്നുകള്‍ കടത്തുണ്ടെന്ന് ആരോപിച്ചാണ് വെനിസ്വേലയില്‍ അതിക്രമിച്ച് കടന്ന് അമേരിക്ക മദുറോയെയും ഭാര്യയെയും ബന്ദിയാക്കിയത്. ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടിന് യു.എസ് സേനയുടെ ഭീകരവിരുദ്ധ സേനയായ ഡെല്‍റ്റ ഫോഴ്‌സാണ് മദുറോയെയും സിലിയ ഫ്ലോറസിനെയും ബന്ദിയാക്കിയത്.
SUMMARY: Trump threatens Venezuela’s interim president

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉത്തര കന്നഡയിൽ കനത്ത മഴ; മണ്ണിടിച്ചിലിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു, സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് പാറ ഉരുണ്ടുവീണു

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനിടെ വിവിധ ഭാഗങ്ങളിൽ...

ആന്ധ്രയിൽ ഗോദാവരി നദിയിൽ മീൻപിടിത്തത്തിനിടെ 5 പേർ മുങ്ങി മരിച്ചു

അമരാവതി: ആന്ധ്രാ പ്രദേശിലെ പൊലവരം ജില്ലയിൽ ഗോദാവരി നദിയിൽ മീൻപിടിത്തത്തിനിടെ മൂന്ന്...

തുമകൂരിന് സമീപം ബെംഗളൂരുവിന്റെ രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം; 20 ജില്ലകൾക്ക് വലിയ നേട്ടമെന്ന് ഉപമുഖ്യമന്ത്രി പരമേശ്വര

ബെംഗളൂരു: ബെംഗളൂരുവിന്റെ രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം തുമകൂരിന് സമീപം സ്ഥാപിക്കുകയാണെങ്കിൽ സംസ്ഥാനത്തെ...

ശ്രീനാരായണ സമിതി ശ്രീഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠാ വാർഷികം 

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ കൊമ്മസാന്ദ്ര, സർജ്ജാപുര ശ്രീഅയ്യപ്പ- ശ്രീഗുരുദേവ ക്ഷേത്ര സമുച്ഛയത്തിന്റെ...

ഉമ്മൻ ചാണ്ടി അനുസ്മരണവും സ്നേഹവിരുന്നും സംഘടിപ്പിച്ചു

ബെംഗളൂരു: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കർണാടക...

അഹമ്മദാബാദിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; എട്ടുപേർ മരിച്ചു, അഞ്ചുപേർക്ക് പരുക്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്കനിർമ്മാണശാലയിലുണ്ടായ അതിശക്തമായ സ്ഫോടനത്തിലും തുടർന്നുള്ള വൻ തീപിടിത്തത്തിലും...

കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരന്‍ അറസ്റ്റില്‍

ആലപ്പുഴ: കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം. കൊല്ലത്തേക്ക്...

ദേശീയ ചലച്ചിത്ര പുരസ്കാരം: മമ്മൂട്ടി മികച്ച നടൻ, ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം

തിരുവനന്തപുരം: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2024 ല്‍ സര്‍ട്ടിഫിക്കേഷന്‍...

Related Articles

Popular Categories