പിജികളിൽ നിന്ന് മോഷ്ടിച്ച 48 ലാപ്‌ടോപ്പുകൾ പോലീസ് കണ്ടെടുത്തു; രണ്ട് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിൽ നിന്ന് ലാപ്‌ടോപ്പുകൾ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ ഇലക്ട്രോണിക്സ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തു, 40 ലക്ഷം രൂപ വിലമതിക്കുന്ന 48 ലാപ്‌ടോപ്പുകൾ കണ്ടെടുത്തു. ദൊഡ്ഡത്തോഗുരുവിലെ അബ്ബയ്യ സ്ട്രീറ്റിലെ പിജിയിൽ നിന്ന് ലാപ്‌ടോപ്പുകൾ മോഷണം പോയതായി താമസക്കാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട്ടിലെ കലകുറിച്ചി ജില്ലയിലെ മണ്ടവള്ളി സർക്കിളിലെ ഓട്ടോറിക്ഷ ഡ്രൈവറായ രാജദൊറൈ (33), ലാപ്‌ടോപ്പ് സർവീസ് ടെക്‌നീഷ്യനായ ഗൗതം (30) എന്നിവരാണ് പിടിയിലായത്.

ബെംഗളൂരുവിലുടനീളമുള്ള നിരവധി പിജി താമസസ്ഥലങ്ങളിൽ സമാനമായ ലാപ്‌ടോപ്പ് മോഷണം ഇവര്‍ നടത്തിയതായിപോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മോഷ്ടിച്ച ലാപ്‌ടോപ്പുകൾ ഫോർമാറ്റ് ചെയ്ത ശേഷം വിൽക്കാറുണ്ടെന്ന് ചോദ്യം ചെയ്യലിൽ പ്രതി ഗൗതം സമ്മതിച്ചു. പിജി താമസക്കാര്‍ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ശരിയായ ലോക്കിംഗ് സംവിധാനം ഉറപ്പാക്കണമെന്നും സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് നിർദ്ദേശിച്ചു.
SUMMARY: Police recovered 48 laptops stolen from PGs; Two people were arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ന്യൂയോര്‍ക്കില്‍ റെയില്‍വേ ട്രാക്കിലിരുന്ന ഇന്ത്യന്‍ വംശജയും സുഹൃത്തും ട്രെയിന്‍ തട്ടി മരിച്ചു

വാഷിംഗ്ടണ്‍: ന്യൂയോർക്കിലെ സബ്‌വേ പാളത്തില്‍ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിക്കും...

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡി. കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കുടുങ്ങിയ...

സ്വർണവില വീണ്ടും ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസം രണ്ട് തവണയായി...

ഓടിക്കൊണ്ടിരുന്ന പ്രിയദര്‍ശിനി ബസിന്റെ പ്ലാറ്റ്ഫോം തകര്‍ന്നുവീണു: യാത്രക്കാരിക്ക് പരുക്ക്

കാസറഗോഡ്: നീലേശ്വരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് യാത്രക്കാരിക്ക്...

എക്സലോജിക് സിഎംആർഎൽ കേസ്; വീ​ണ​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ഡയറിയില്‍ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​തി​ന്‍റെ തെ​ളി​വു​ണ്ടെ​ന്ന് ഇ​ഡി

തിരുവനന്തപുരം: എക്സലോജിക് സിഎംആർഎൽ കേസ്; കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലീസിന്...

യുപിഐ ഉപയോക്താക്കൾക്ക് ആശ്വാസം; 2,000 രൂപ വരെയുള്ള ഇടപാടുകൾക്ക് ചാർജ് ഈടാക്കില്ല

ന്യൂഡൽഹി: 2,000 രൂപ വരെയുള്ള യു.പി.ഐ ഇടപാടുകൾക്കും റൂപേ ഡെബിറ്റ് കാർഡ്...

ഇന്ന് മഴയെത്തും; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴ പെയ്യും. ഇന്നും...

Related Articles

Popular Categories