ക്ലീൻ ജയിൽ; നിരോധിത വസ്തുരഹിത ജയിലായി ബെംഗളൂരു സെൻട്രൽ ജയിൽ

ബെംഗളൂരു: നിരോധിത വസ്തുക്കളുടെ സാന്നിധ്യം ഇല്ലാത്ത ജയിലായി ബെംഗളൂരു സെൻട്രൽ ജയിലിനെ പ്രഖ്യാപിച്ചു. ജയിൽവകുപ്പ് നടത്തിയ തുടർച്ചയായ മിന്നൽ പരിശോധനകളിൽ മൊബൈൽ ഫോണുകൾ, കഞ്ചാവ്, പുകയില തുടങ്ങിയ നിരോധിത വസ്തുക്കളൊന്നും കണ്ടെത്താനായില്ലെന്ന് ജയിൽ വകുപ്പ് മേധാവി അലോക് കുമാർ അറിയിച്ചു. കർണാടക രാജ്യോത്സവത്തോടനുബന്ധിച്ച് ജയിലിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പ്രഖ്യാപനം.

ജയിലിനുള്ളിൽ മൊബൈൽ ഫോണുകളും ലഹരിവസ്തുക്കളും എത്തുന്നത് തടയാൻ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനകളിലാണ് നിരോധിത വസ്തുക്കൾ കണ്ടെത്താത്തതെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, തടവുകാരുടെ മാനസികവും സാംസ്കാരികവുമായ പുനരധിവാസത്തിന് പ്രാധാന്യം നൽകുന്ന പരിപാടികളും ജയിലിൽ സംഘടിപ്പിച്ചു. രാജ്യോത്സവാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ച നാടകത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആറു തടവുകാർക്ക് ശിക്ഷയിൽ 30 ദിവസത്തെ ഇളവ് അനുവദിച്ചതായും റിപ്പോർട്ടുണ്ട്.

ജയിലിലെ അച്ചടക്കം ഉറപ്പാക്കുന്നതിനൊപ്പം തടവുകാരുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും സമൂഹത്തിലേക്ക് തിരിച്ചെത്താനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്.
SUMMARY: Bengaluru Central Prison declared ‘prohibited items-free’

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹെലികോപ്റ്റര്‍ ലാൻഡിംഗിനിടെ കൂട്ടിയിടി; നേപ്പാളില്‍ ഇന്ത്യൻ പൗരന് ദാരുണാന്ത്യം

കാഠ്മണ്ഡു: നേപ്പാളില്‍ എവറസ്റ്റ് കൊടുമുടിക്ക് സമീപം ഏവിയേഷന്‍ ഹബ്ബില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്ററുകള്‍...

സ്വർണ വിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ വീണ്ടും വർധനവ്. 22 കാരറ്റ് സ്വർണത്തിന്റെ...

നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധനവ്; കല ബാംഗ്ലൂർ പ്രതിഷേധ യോഗം സംഘടിപ്പിച്ചു

ബെംഗളൂരു: നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധനവ് പ്രവാസി സമൂഹത്തിന് അധിക...

പോലിസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറിയ കേസ്; ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്തേക്കില്ല

പത്തനംതിട്ട: അടൂര്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറി പ്രതിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍...

തിരുവനന്തപുരത്തെ പ്ലസ് വൺ വിദ്യാർഥിയുടെ കൊലപാതകം; പെൺകുട്ടിയടക്കം 3 പേർ കസ്റ്റഡിയിൽ, കൊലയിലേക്ക് നയിച്ചത് പ്രണയവുമായി ബന്ധപ്പെട്ട തർക്കം

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങപ്പാറയിൽ 17- കാരൻ്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ...

ഹെലികോപ്റ്റര്‍ ലാൻഡിംഗിനിടെ കൂട്ടിയിടി; നേപ്പാളില്‍ ഇന്ത്യൻ പൗരന് ദാരുണാന്ത്യം

കാഠ്മണ്ഡു: നേപ്പാളില്‍ എവറസ്റ്റ് കൊടുമുടിക്ക് സമീപം ഏവിയേഷന്‍ ഹബ്ബില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്ററുകള്‍...

സ്വർണ വിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ വീണ്ടും വർധനവ്. 22 കാരറ്റ് സ്വർണത്തിന്റെ...

നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധനവ്; കല ബാംഗ്ലൂർ പ്രതിഷേധ യോഗം സംഘടിപ്പിച്ചു

ബെംഗളൂരു: നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധനവ് പ്രവാസി സമൂഹത്തിന് അധിക...

പോലിസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറിയ കേസ്; ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്തേക്കില്ല

പത്തനംതിട്ട: അടൂര്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറി പ്രതിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍...

ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം 

നീലേശ്വരം: ദേശീയപാതയില്‍ പടന്നക്കാട് നെഹ്‌റു കോളജിനു മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച്...

വിശാഖപട്ടണം ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ റിഫൈനറിയില്‍ വന്‍ തീപിടിത്തം

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണം മൽക്കാപുരത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് റിഫൈനറിയിൽ...

കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും ഓണവും ആഘോഷിച്ച് ‘ഓണവില്ല് 2026’

ബെംഗളൂരു: കേരളപ്പിറവി, കന്നഡ രാജ്യോത്സവം, ഓണം എന്നീ മൂന്ന് ആഘോഷങ്ങളും സമന്വയിപ്പിച്ച്...

Related Articles

Popular Categories