ബാർ ലൈസൻസിന് 25 ലക്ഷം രൂപ കൈക്കൂലി: മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ ബെംഗളൂരു ലോകായുക്ത പിടികൂടി. ബാർ ലൈസൻസ് അനുവദിക്കാന്‍ 2.25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട ഡെപ്യൂട്ടി കമ്മ ഷണർ ജഗദീഷ് നായിക് (57), സൂപ്രണ്ട് കെ.എം. തിമ്മണ്ണ(41), കോൺസ്റ്റബിൾ ലാക്കപ്പ (31) എന്നിവരാണ് പിടിയിലായത്.

ലക്ഷ്മിനാരായണ സി എന്നയാളുടെ പരാതിയെ തുടർന്നാണ് നടപടി. സിഎൽ-7 (ഹോട്ടൽ/ക്ലബ്) ലൈസൻസും മൈക്രോ ബ്രൂവറി ലൈസൻസും നൽകുന്നതിനുള്ള രേഖകൾ തീർപ്പാക്കുന്നതിനാണ് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതെന്ന് ലോകായുക്ത പറഞ്ഞു.

മുൻകൂറായി 50 ലക്ഷം രൂപ നൽകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടതിനെ തുടർന്ന് ലക്ഷ്മിനാരായണ ലോകായുക്തയ്ക്ക് പരാതി നൽകുകയായിരുന്നു. 25 ലക്ഷം രൂപ കൈമാറാൻ പരാതിക്കാരനോട് നിർദേശിച്ചു. തുടർന്ന് പണം കൈമാറുമ്പോൾ ലോകായുക്ത സംഘം അവിടെയെത്തി പിടികൂടുകയായിരുന്നു. ലോകായുക്ത എസ്പി ശിവ പ്രകാശ് ദേവരാജു ഐപിഎസിന്റെ നേതൃത്വത്തിലായിരുന്നു ഇവരെ പിടികൂടിയത്.
SUMMARY: Three excise officials arrested for accepting Rs 25 lakh bribe for bar license

Hot this week

മഹാരാഷ്ട്രയില്‍ മലയാളിയെ മോഷ്ടാക്കളുടെ സംഘം മര്‍ദിച്ച്‌ കൊലപ്പെടുത്തി

മഹാരാഷ്ട്ര: യിലെ സോളാപ്പൂർ സെൻട്രല്‍ ബസ് സ്റ്റാൻഡില്‍ മലയാളിയെ മോഷ്ടാക്കളുടെ സംഘം...

നടി സഞ്ചിത വീടിനുള്ളില്‍ മരിച്ച നിലയില്‍

മുംബൈ: ഹിന്ദി ടെലിവിഷൻ സീരിയല്‍ നടി സഞ്ചിത ഉഗാലെയെ മരിച്ച നിലയില്‍...

വിജയ്-സംഗീത വിവാഹമോചന ഹര്‍ജി: ഇരുവരും ഹാജരായില്ല, കേസ് ഓഗസ്റ്റിലേക്ക് മാറ്റി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹർജി...

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂടുള്ള പായസം മറിഞ്ഞു; സൗജന്യ ബസ് യാത്ര ഉദ്ഘാടനത്തിനിടെ

കൊല്ലം: കെഎസ്‌ആർടിസിയിലെ പുതിയ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'യുടെ കൊല്ലത്തെ ഉദ്ഘാടന...

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാധിച്ച്‌ ഏഴു വയസ്സുകാരൻ കൂടി മരിച്ചു....

സ്വര്‍ണ വിലയില്‍ വ‍ര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വർധനവ്. പവന് 1800 രൂപയാണ് ഇന്ന്...

കെഎസ്‌ആര്‍ടിസി സ്ത്രീ സൗജന്യയാത്രക്ക് തുടക്കം

തിരുവനന്തപുരം: കെഎസ്‍ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്രക്ക് തുടക്കം. തിരുവനന്തപുരം തമ്പാര്‍ ഡിപ്പോയില്‍...

മഹാകവി കുമാരനാശാൻ ചിന്തിപ്പിക്കാൻ ശീലിപ്പിച്ച കവി- കെ. ആർ. കിഷോർ.

ബെംഗളൂരു: പുരുഷകേന്ദ്രീതമാണ് സ്ത്രീജന്മം എന്ന വ്യാജസങ്കല്‍പത്തെ തകര്‍ത്തെറിഞ്ഞു കൊണ്ട് എല്ലാവിധ അധികാരരൂപങ്ങള്‍ക്കു...

Related Articles

Popular Categories