
ബെംഗളൂരു: 5.15 കോടി രൂപയുടെ എംഡിഎംഎ, ലഹരിമരുന്ന് എന്നിവയുമായി നൈജീരിയക്കാരന്‍ ബെംഗളൂരുവില്‍ പിടിയില്‍. മാറത്തഹള്ളിയില്‍ താമസിച്ചിരുന്ന ഏണസ്റ്റ് ഒനികാച്ചി ഉഗ (45) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബെംഗളൂരു പോലീസിന്റെ സിറ്റി ക്രൈം ബ്രാഞ്ച് സംഘമാണ് ഇയാളെ പിടികൂടിയത്.
5 വര്‍ഷം മുന്‍പ് ചികിത്സയ്ക്കായാണ് ബെംഗളൂരുവിലെത്തിയത്. വീസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി നഗരത്തില്‍ താമസിക്കുകയായിരുന്നു. ലഹരിമരുന്ന് എവിടെ നിന്നാണ് ലഭിച്ചതെന്നും ആര്‍ക്കാണ് കൈമാറിയിരുന്നതെന്നും സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും നഗരത്തിലെ രണ്ടു പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ ലഹരി കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.
SUMMARY: Nigerian arrested with drugs worth Rs 5.15 crore














