
ബെംഗളൂരു: 66/11 കെവി ബനസവാഡി സബ്സ്റ്റേഷനിലെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ താഴെ കൊടുത്തിരിക്കുന്ന പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) അധികൃതര്‍ അറിയിച്ചു. രാവിലെ 10 മുതൽ വൈകുന്നേരം 6 വരെയായിരിക്കും വൈദ്യുതി മുടങ്ങുക.
വൈദ്യുതി വിതരണം മുടങ്ങുന്ന സ്ഥലങ്ങള്‍
എച്ച്ആർബിആർ ലേഔട്ട് 1st ബ്ലോക്ക്, 2nd ബ്ലോക്ക്, 3rd ബ്ലോക്ക്, സർവീസ് റോഡ്, കമ്മനഹള്ളി മെയിൻ റോഡ്, സിഎംആർ റോഡ്, ബാബുസപാളയ, ബാലചന്ദ്ര ലേഔട്ട്, ഫ്ലവർ ഗാർഡൻ, എംഎം ഗാർഡൻ, അർക്കാവതി ലേഔട്ട്, അഞ്ജനാദ്രി ലേഔട്ട് എൻക്ലേവ്, ദിവ്യ ഉണ്ണി ലേഔട്ട്, വിജയേന്ദ്ര ഗാർഡൻ, മല്ലപ്പ ലേഔട്ട്, പ്രകൃതി ടൗൺഷിപ്പ്, ബാലാജി ലേഔട്ട്, ജിഎൻആർ ഗാർഡൻ.
സമുദ്രിക എൻക്ലേവ്, 100 അടി റോഡ്, 80 അടി റോഡ്, സുബ്ബയ്യനപാളയ, ഹൊറമാവ്, മുനിറെഡ്ഡി ലേഔട്ട്, വിജയ ബാങ്ക് കോളനി, നിസർഗ കോളനി, നന്ദനം കോളനി, അമർ ഏജൻസി ലേഔട്ട്, പി & ടി ലേഔട്ട്, പപ്പായ ലേഔട്ട്, കോക്കനട്ട് ഗ്രോവ് ലേഔട്ട്, ആശിർവാദ് കോളനി തുടങ്ങിയ പ്രദേശങ്ങളും വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ട്.
കൂടാതെ, ശക്തി നഗർ, ഹെന്നൂർ വില്ലേജ്, ഭൈരവേശ്വര് ലേഔട്ട്, ചിക്കണ്ണ ലേഔട്ട്, സിഎംആർ ലേഔട്ട്, ഹെന്നൂർ ക്രോസ്, കെഞ്ചപ്പ ഗാർഡൻ, ബൃന്ദാവൻ ലേഔട്ട്, ഹൊയ്‌സാല നഗർ, ബൃന്ദാവൻ അവന്യൂ ഹെറിറ്റേജ്, വിനായക് ലേഔട്ട്, ജയന്തി ഗ്രാമിന് സമീപം, നരേന്ദ്ര കോംപ്ലക്‌സ്, ബിഡിഎയ്ക്ക് സമീപം, ഒഎംബിആർ ലേഔട്ട്, കസ്തൂരി നഗർ, പിള്ളറെഡ്ഡി നഗർ, കാരാവള്ളി റോഡ്, രാമയ്യ ലേഔട്ട്, അജ്മല്ലപ്പ ലേഔട്ട്, ദൊഡ്ഡ ബനസവാടി, രാമമൂർത്തി നഗർ മെയിൻ റോഡ്, ബി. ചന്നസാന്ദ്ര, നഞ്ചപ്പ ഗാർഡൻ, അഗരെ മെയിൻ റോഡ്, ദൊഡ്ഡയ്യ ലേഔട്ട്, ബാങ്ക് അവന്യൂ, ആർ.എസ്. പാല്യ, എഡിഎംസി മിലിട്ടറി ഗേറ്റ്, മുനിസ്വാമി റോഡ്, മുനി വീരപ്പ റോഡ്. കുള്ളപ്പ സർക്കിൾ, രാജ്കുമാർ പാർക്ക്, മേഘ്‌ന പാളയ, മുനിശ്വമപ്പ ലേഔട്ട്, ബഞ്ചാര ലേഔട്ട്, വിജയലക്ഷ്മി ലേഔട്ട്, ട്രിനിറ്റി എൻക്ലേവ്, സങ്കൽപ ലേഔട്ട്, ഗ്രീൻ ഗാർഡൻ ഫേസ്-2, സമൃദ്ധി ലേഔട്ട്, ബെഥേൽ ലേഔട്ട്, എസ്എൽവി ലേഔട്ട്, എസ്എൽവി സ്പെൻസർ അപ്പാർട്ടുമെന്റുകൾ, ഡിഎസ്-മാക്സ് അപ്പാർട്ടുമെന്റുകൾ എന്നിവയുൾപ്പെടെയുള്ള പരിസര പ്രദേശങ്ങളിലും വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന് ബെസ്‌കോം അറിയിച്ചു.
വൈദ്യുതി മുടക്കം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ/ തത്സമയ അപ്‌ഡേറ്റുകൾ https://bescom.karnataka.gov.in/en എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലഭ്യമാണ്.
SUMMARY: Power outages in these areas of Bengaluru today














