
ബെംഗളൂരു: പുള്ളിപ്പുലിയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ചാമരാജനഗര ജില്ലയിലെ താലുബെട്ട വനമേഖലയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മാണ്ഡ്യ ചീരനഹള്ളി സ്വദേശി പ്രവീണാണ്(30) മരിച്ചത്. നാലംഗ തീർഥാടക സംഘത്തിനൊപ്പം മാലെ മഹാദേശ്വര കുന്ന് കയറുകയായിരുന്ന പ്രവീണിനെ പുലി പതിയിരുന്നു ആക്രമിക്കുകയായിരുന്നു.
ഓടി രക്ഷപ്പെട്ട ഒപ്പമുണ്ടായിരുന്നവര്‍ അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്നു രാത്രി തന്നെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ബുധനാഴ്ച രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും നടത്തിയ തിരച്ചിലില്‍ വനത്തിനുള്ളിലെ മലയിടുക്കിൽ പ്രവീണിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം ഒരു കിലോമീറ്ററോളം കാട്ടിലേക്ക് വലിച്ചിഴച്ച നിലയിലായിരുന്നു.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രവീൺ വീണതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി വനം അധികൃതർ പറഞ്ഞു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
SUMMARY : Tiger attacks pilgrim group; Mandya native killed














