
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി വിജനഗര
ഹൊസ്പേട്ട് കരയോഗം വാർഷിക കുടുംബസംഗമം ഹൊസ്പേട്ട്
കോളേജ് റോഡിലുള്ള പംപ കലാമന്ദിരിൽ നടന്നു. കരയോഗം പ്രസിഡണ്ട് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനത്തിന് കെഎൻഎസ്എസ് വൈസ് ചെയർമാൻ വാസുദേവൻ നായർ, കരയോഗം സെക്രട്ടറി, മഹിളാ വിഭാഗം വൈഷ്ണവിയുടെ ഭാരവാഹികളും ചേർന്ന് ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. കരയോഗം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
SUMMARY: KNSS Hospet Karayogam Family Reunion
SUMMARY: KNSS Hospet Karayogam Family Reunion














