
സൂറത്ത്: ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ 21 കോടി രൂപ ചെലവിൽ നിർമ്മിച്ച വാട്ടർ ടാങ്ക് ഉദ്ഘാടനത്തിന് മുമ്പ് തന്നെ തകർന്നുവീണു. സൂറത്ത് ജില്ലയിലെ 33 ഗ്രാമങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ച പദ്ധതിയാണ് തകർന്നത്. സംസ്ഥാനത്തെ ഗേപാഗ്ല ഗ്രൂപ്പ് ജലവിതരണ പദ്ധതി പ്രകാരമുള്ള മാണ്ഡ്വി താലൂക്കിലെ തഡ്കേശ്വർ ഗ്രാമത്തിലാണ് ടാങ്ക് തകർന്നത്. ജനുവരി 19 ന് പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം നിറയ്ക്കുന്നതിനിടെ 15 മീറ്റർ ഉയരവും 11 ലക്ഷം ലിറ്റർ ശേഷിയുമുള്ള വാട്ടർ ടാങ്ക് തകർന്നുവീഴുകയായിരുന്നു. സംഭവം വിവാദമായതോടെ പോലീസ് കേസെടുത്തു. കരാറുകാരും സർക്കാർ ഉദ്യോഗസ്ഥനും അടക്കം ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
This is what BJP calls VIKAS
In #Surat, #Gujarat, they spent ₹21 crore to build a water tank to supply 14 villages.
The moment they filled it, it collapsed.
21 crore of Taxpayers money gone down the drain.Literally, if this is governance, imagine what mismanagement looks like! pic.twitter.com/KdVWQjN8L5
— IWC Gujarat (@IWCGujarat) January 20, 2026
33 ഗ്രാമങ്ങൾക്ക് വെള്ളമെത്തിക്കാനായി നിർമ്മിച്ച ജലസംഭരണിയാണിത്. ജലസംഭരണിയുടെ ശേഷി പരിശോധന നടത്തുമ്പോള്‍ ഒൻപതുലക്ഷത്തോളം ലിറ്റർ വെള്ളമാണ് ഈ സമയം ജലസംഭരണിയിലുണ്ടായിരുന്നത്. പരിശോധനയ്ക്കിടെ ജലസംഭരണി ചോരുകയും പിന്നാലെ തകർന്ന് വീഴുകയുമായിരുന്നു. സംഭവത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരുക്കേറ്റു. ടാങ്ക് റെസിഡൻഷ്യൽ ജലവിതരണ ലൈനുകളുമായി ബന്ധിപ്പിക്കാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
21 കോടി മുടക്കി നിർമിച്ച ജലസംഭരണി തകർന്നതോടെ വൻ പ്രതിഷേധമാണുയർന്നത്. ഗുണനിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചതിനാലാണ് ജലസംഭരണി നിലംപൊത്തിയതെന്നാണ് പ്രധാന ആക്ഷേപം. സംസ്ഥാന സർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി.പ്രതിഷേധം ശക്തമായതോടെ ഐജി പ്രംവീർ സിങ്, എസ്പി രാജേഷ് ഗദിയ എന്നിവരുടെ മേൽനോട്ടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഏഴുസംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ കരാറുകാരും സർക്കാർ ഉദ്യോഗസ്ഥനും അടക്കം ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
SUMMARY: A 21 crore Kuttan reservoir in Gujarat collapsed before its inauguration.














