ബെംഗളൂരു: മലപ്പുറം തിരൂർ സ്വദേശിനിയായ നഴ്സിങ് വിദ്യാര്‍ഥിനി ബെംഗളൂരുവില്‍ കുഴഞ്ഞ് വീണു മരിച്ചു. മുസ്ലിയാരങ്ങാടി പൊയിലിശ്ശേരി റോഡിൽ പട്ടരുപറമ്പിൽ കുഞ്ഞിമോൻ -റംല ദമ്പതികളുടെ മകൾ ഹന്ന ഫാത്തിമ (20) ആണ് മരിച്ചത്.
ചിക്കബനവര, പൈപ്പ്ലൈൻ റോഡ്, ചിമിനി ഹിൽസിലെ സ്വകാര്യ കോളേജില്‍ അവസാനവർഷ നഴ്സിങ് വിദ്യാർഥിനിയായിരുന്നു. സഹോദരങ്ങള്‍: ശിഹാബുദ്ധീന്‍, മുജീബ് റഹ്മാന്, ഫൗസിയ, ഫാസില. സംസ്കാരം കോലുപാലം ജുമത്ത് പള്ളിയില്‍ നടന്നു.
SUMMARY: A Malayali nursing student collapsed and died















