കോഴിക്കോട് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നു വീണ് അപകടം; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകർന്ന് അപകടം. ബീച്ച്‌ റോഡിലെ പഴയ പാസ്പോർട്ട് ഓഫീസിൻ്റെ കെട്ടിടമാണ് തകർന്നത്. അപകടത്തിൽ രണ്ട് പേര്‍ മരിച്ചു. കിണാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശി അഷ്റഫ് എന്നിവരാണ് മരിച്ചത്. ഗാമ ട്രേഡേഴ്സിലെ തൊഴിലാളികളാണ് ഇവര്‍. രണ്ട് പേര്‍ക്ക് പരുക്കേറ്റു.

ലോഡിങ് തൊഴിലാളികളാണെന്നാണ് വിവരം. കെട്ടിടത്തിന്‍റെ മുൻഭാഗത്തെ ബീം ആണ് തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്. പലഭാഗത്തും ബീം പൊട്ടി തൂങ്ങിനില്‍ക്കുന്ന നിലയാണ്. കെട്ടിടം ഒട്ടും സുരക്ഷിതമല്ലെന്നാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കെട്ടിടത്തിന് 50 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ബൈക്കുകളും ഉണ്ട്. ലോഡിങ് തൊഴിലാളികള്‍ വിശ്രമിക്കാനും മറ്റുമായി ഇരിക്കുന്ന സ്ഥലമാണിത്. പരുക്കേറ്റവരെ ബീച്ച്‌ ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുമാണ് മാറ്റിയത്.

SUMMARY: Two people die in Kozhikode concrete slab collapse accident

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബ്രിഗേഡ് എൽഡൊറാഡോ ഓണാഘോഷം; വനിതകളുടെ മെഗാ തിരുവാതിര ശ്രദ്ധേയമായി

ബെംഗളൂരു: ബ്രിഗേഡ് എൽഡൊറാഡോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ആരംഭം 2026’...

ചൈനയില്‍ ലൈബീരിയൻ ചരക്കുകപ്പലിന് തീപിടിച്ചു: 25 പേര്‍ക്ക് ദാരുണാന്ത്യം, അപകടം അറ്റകുറ്റപ്പണിക്കിടെ

ബീജിങ്: ചൈനയിലെ തുറമുഖത്ത് അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന വിദേശ ചരക്കുകപ്പലിൽ വൻ തീപിടിത്തം....

ബ്രിക്‌സ് ഉച്ചകോടി: ഷി ജിൻപിങ് ശനിയാഴ്ച ഇന്ത്യയിലെത്തും; സന്ദർശനം 7 വർഷത്തിനു ശേഷം

ന്യൂഡൽഹി: ഡൽഹി വേദിയാകുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്‍റ് ഷി...

കെഎന്‍എസ്എസ് ചന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും 12,13  തീയതികളിൽ

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ചന്ദാപുര കരയോഗത്തിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന...

ദീപ്തി ഭാരവാഹികള്‍

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗത്തില്‍ 2026-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ...

കൊടുംക്രൂരത; തിരുവനന്തപുരത്ത് ഒന്നര വയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു  

തിരുവനന്തപുരം: മലയിന്‍കീഴ് വിളവൂര്‍കല്ലില്‍ ഒന്നരവയസ്സുള്ള കുട്ടിയെ അമ്മ കഴുത്തറുത്തു കൊന്നു. അന്നയെന്ന...

പവര്‍കട്ടിന് മുന്നോടിയായി മൊബൈല്‍ ഫോണില്‍ സന്ദേശമെത്തും; ആദ്യഘട്ടം തിരുവനന്തപുരത്ത്

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്‌ഇബി. വൈദ്യുതി...

‘വന്ദേമാതരം’ മുഴുവന്‍ വേണ്ട, രണ്ട് ഖണ്ഡിക മതി; ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി...

Related Articles

Popular Categories