എറണാകുളം: ചേരാനെല്ലൂർ വാഹനാപകട കേസില്‍ അപകടമുണ്ടാക്കിയ പതിനേഴുകാരൻ്റെ പിതാവായ ജഡ്ജിക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അതേസമയം പതിനേഴുകാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ്റെ ഹർജി പരിഗണിച്ച എറണാകുളം അഡീഷണല്‍ സെഷൻസ് കോടതി പ്രോസിക്യൂഷനോട് ഒരുകൂട്ടം ചോദ്യങ്ങള്‍ ഉയർത്തി.
ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് എതിരായ അപ്പീല്‍ സെഷൻസ് കോടതിയില്‍ ഹാജരാക്കിയതിനെ കോടതി വിമർശിച്ചു. സമാനമായ കേസില്‍, മനപ്പൂർവമല്ലാത്ത നരഹത്യ, മരണത്തിന് കാരണമായേക്കാവുന്ന അശ്രദ്ധ തുടങ്ങിയ വകുപ്പുകള്‍ നേരത്തെ ചുമത്തിയിട്ടുണ്ടോ എന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ചു. അത്തരം എഫ്‌ഐആറുകള്‍ ഉണ്ടെങ്കില്‍ ഒരു മണിക്കൂർ സമയത്തിനകം ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.
SUMMARY: Cheranalloor accident: High Court grants anticipatory bail to car owner, an Additional Judge
















