നഗരത്തിലെ 165 ജംഗ്ഷനുകളിൽ കൂടി എ.ഐ അധിഷ്ഠിത സിഗ്നൽ സംവിധാനം

ബെംഗളൂരു: നഗരത്തിലെ 165 ജംഗ്ഷനുകളിൽ കൂടി നിർമിത ബുദ്ധി (എ.ഐ) സിഗ്നൽ സംവിധാനം ഏർപ്പെടുത്തുമെന്ന് ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ്. നഗരത്തിലുടനീളമുള്ള ട്രാഫിക് മാനേജ്മെൻ്റ് മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നൂതന സംവിധാനം ബെംഗളൂരു അഡാപ്റ്റീവ് ട്രാഫിക് കൺട്രോൾ സിസ്റ്റം (ബിഎടിസിഎസ്) എന്ന പേരില്‍ ഈ വര്‍ഷം മെയ് മാസത്തിലാണ് ആരംഭിച്ചത്. നിലവിൽ നഗരത്തിലെ 60 ജംക്ഷനുകളിൽ ഇത് പ്രകാരമുള്ള സിഗ്നല്‍ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്.

സെൻസറുകളുടെ സഹായത്തോടെ കാലതാമസം ഒഴിവാക്കി സിഗഗ്നലുകൾ കൃത്യ സമയത്ത് പ്രവർത്തിപ്പിക്കാൻ ഈ സംവിധാനത്തിന് സാധിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ഘട്ടം ഘട്ടമായി നഗരത്തിലെ 400 ജംക്ഷനുകളിലേക്ക് കൂടി എ.ഐ സിഗ്നൽ സ്ഥാപിക്കാനാണ് ബെംഗളൂരു സിറ്റി ട്രാഫിക് വിഭാഗം ലക്ഷ്യമിടുന്നത്. ജാപ്പനീസ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സിഗ്നൽ സംവിധാനത്തിന് 58 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നതായി ട്രാഫിക് ജോയിൻ്റ് കമ്മീഷണർ എം. എൻ. അനുഛേദ് പറഞ്ഞു.
<br>
TAGS : AI SIGNAL SYSTEM | BENGALURU TRAFFIC POLICE
SUMMARY : AI based signal system at 165 junctions

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബ്രിഗേഡ് എൽഡൊറാഡോ ഓണാഘോഷം; വനിതകളുടെ മെഗാ തിരുവാതിര ശ്രദ്ധേയമായി

ബെംഗളൂരു: ബ്രിഗേഡ് എൽഡൊറാഡോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ആരംഭം 2026’...

ചൈനയില്‍ ലൈബീരിയൻ ചരക്കുകപ്പലിന് തീപിടിച്ചു: 25 പേര്‍ക്ക് ദാരുണാന്ത്യം, അപകടം അറ്റകുറ്റപ്പണിക്കിടെ

ബീജിങ്: ചൈനയിലെ തുറമുഖത്ത് അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന വിദേശ ചരക്കുകപ്പലിൽ വൻ തീപിടിത്തം....

ബ്രിക്‌സ് ഉച്ചകോടി: ഷി ജിൻപിങ് ശനിയാഴ്ച ഇന്ത്യയിലെത്തും; സന്ദർശനം 7 വർഷത്തിനു ശേഷം

ന്യൂഡൽഹി: ഡൽഹി വേദിയാകുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്‍റ് ഷി...

കെഎന്‍എസ്എസ് ചന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും 12,13  തീയതികളിൽ

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ചന്ദാപുര കരയോഗത്തിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന...

ദീപ്തി ഭാരവാഹികള്‍

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗത്തില്‍ 2026-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ...

കൊടുംക്രൂരത; തിരുവനന്തപുരത്ത് ഒന്നര വയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു  

തിരുവനന്തപുരം: മലയിന്‍കീഴ് വിളവൂര്‍കല്ലില്‍ ഒന്നരവയസ്സുള്ള കുട്ടിയെ അമ്മ കഴുത്തറുത്തു കൊന്നു. അന്നയെന്ന...

പവര്‍കട്ടിന് മുന്നോടിയായി മൊബൈല്‍ ഫോണില്‍ സന്ദേശമെത്തും; ആദ്യഘട്ടം തിരുവനന്തപുരത്ത്

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്‌ഇബി. വൈദ്യുതി...

Related Articles

Popular Categories