അറസ്റ്റ് ഒഴിവാക്കണം; ഐഷി ഘോഷ് പട്യാല ഹൗസ് കോടതിയില്‍ ഹർജി നല്‍കി

ന്യൂഡൽഹി: ഡൽഹി പോലീസിന്റെ അറസ്റ്റ് വാറന്റ് റദ്ദാക്കാൻ ആവശ്യപ്പെട്ട് പാട്യാല ഹൗസ് കോടതിയെ സമീപിച്ച്‌ എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി ഐഷി ഘോഷ്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ഐഷി കോടതിയോട് അഭ്യർഥിച്ചിട്ടുണ്ട്. ഇതിനിടെ, ഐഷി ഘോഷിനെ കണ്ടെത്താനുള്ള ശ്രമം ഡല്‍ഹി പൊലീസ് ശക്തമാക്കി. ഡല്‍ഹിയിലെ എകെജി ഭവനിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് പോലീസ് വിവരങ്ങള്‍ തേടി.

അർധരാത്രിയിലാണ് പോലീസ് മഫ്തിയിലെത്തിയത്. ഐഷി ഘോഷിന്‍റെ താമസസ്ഥലം അടക്കമുള്ള വിവരങ്ങളാണ് തേടിയത്. ഐഷി ഘോഷ് എവിടെയാണ് താമസിക്കുന്നത്, എകെജി ഭവനില്‍ എപ്പോഴൊക്കെ വരുന്നു, കേന്ദ്ര നേതാക്കളുമായി എപ്പോഴൊക്കെ സംസാരിക്കുന്നു തുടങ്ങിയ നിർണായക വിവരങ്ങളാണ് പോലീസ് ചോദിച്ചറിഞ്ഞത്. 2021-ലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ പോലീസ് ശ്രമിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.

ഈ കേസ് ഡല്‍ഹി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ നടപടി. അതേസമയം, അനുവാദമില്ലാതെ മഫ്തിയിലെത്തിയ പോലീസ് സംഘം എകെജി ഭവനുള്ളില്‍ കയറി വിവരങ്ങള്‍ തേടിയതില്‍ വലിയ പ്രതിഷേധവുമായി സിപിഐഎമ്മും എസ്‌എഫ്‌ഐയും രംഗത്തെത്തിയിട്ടുണ്ട്. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടാനാണ് തീരുമാനം.

SUMMARY: Aishe Ghosh files plea in Patiala House Court seeking to avoid arrest

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നീറ്റ് ക്രമക്കേട്; എൻടിഎ ആസ്ഥാനത്ത് നേരിട്ടെത്തി പരിശോധന നടത്താൻ സുപ്രീംകോടതി

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻടിഎ ആസ്ഥാനം നേരിട്ട് സന്ദർശിക്കാൻ...

ആറുമാസത്തിലധികം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ മരവിപ്പിക്കും; സുപ്രധാന നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം: തുടർച്ചയായി ആറ് മാസം റേഷൻ വിഹിതം കൈപ്പറ്റാത്ത കുടുംബങ്ങളുടെ റേഷൻ...

യുവാവിനെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

കോട്ടയം: മണിമലയില്‍ യുവാവിനെ റബർ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കുന്നേല്‍...

ഹെലികോപ്ടര്‍ തുടരണം: വാടക കരാര്‍ നീട്ടണമെന്ന് സര്‍ക്കാരിന് വീണ്ടും ഡിജിപിയുടെ കത്ത്

തിരുവനന്തപുരം: കേരള പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട്...

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാഹനം അപകടത്തില്‍പ്പെട്ടു; നിസാര പരുക്ക്

പന്തളം: എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാഹനം...

അനധികൃത മദ്യശേഖരണക്കേസില്‍ ആന്റോയുടെ ജാമ്യാപേക്ഷ തള്ളി

മാനന്തവാടി: വൻതോതിൽ അനധികൃത മദ്യശേഖരം പിടിച്ചെടുത്ത കേസിൽ എക്സൈസ് അറസ്റ്റ് ചെയ്ത റിപ്പോർട്ടർ...

സ്വർണ്ണവിലയിൽ ഗ്രാമിന് 145 രൂപയുടെ വർധനവ്; വെള്ളി വിലയിലും വർധന

കൊച്ചി: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് സ്വർണ്ണവിലയിൽ വർധന. ഗ്രാമിന്...

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരം; 85,000 രൂപ വരെ ശമ്പളം

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് കീഴിലുള്ള കൊച്ചി മറൈൻ എഞ്ചിനിയറിംഗ് ട്രെയിനിങ്...

Related Articles

Popular Categories