തിരുവനന്തപുരം: പിഎസ്എൽവിയുടെ തുടർപരാജയങ്ങളിൽ അന്വേഷണം നടത്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തിരുവനന്തപുരത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് അദ്ദേഹം തലസ്ഥാനത്ത് എത്തിയതെന്നാണ് സൂചന. തുമ്പയിലെ വിഎസ്എസ്എസിയിലെത്തിയ ഡോവൽ ശാസ്ത്രജ്ഞരെയടക്കം കണ്ട് വിവരങ്ങൾ വിലയിരുത്തി. അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടായിരുന്നു. ഡൽഹിയിൽ മടങ്ങിയെത്തിയ ഡോവൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതായാണ് വിവരം.
SUMMARY: Ajit Doval arrives in Thiruvananthapuram to investigate PSLV’s continued failures

പിഎസ്എൽവിയുടെ തുടർ പരാജയങ്ങൾ അന്വേഷിക്കാൻ അജിത് ഡോവൽ തിരുവനന്തപുരത്തെത്തി

Topics
Popular Categories














