നിലയ്ക്കല്‍: ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുന്നറിയിപ്പില്ലാതെ നിലയ്ക്കലില്‍ എത്തി. ZP5151 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ഇന്ത്യൻ എയർ ഫോഴ്സിന്റെ ഹെലികോപ്റ്ററാണ് നിലയ്ക്കലിലെ ഹെലിപ്പാഡിന് മുകളിലെത്തിയത്. ഹെലികോപ്റ്റർ ഹെലിപ്പാഡില്‍ ലാൻഡ് ചെയ്യുമെന്ന് കരുതിയെങ്കിലും ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തില്‍ നിന്ന ശേഷം തിരികെ പോയി.
അതേസമയം ഹെലികോപ്റ്റർ എത്തിയതിനെക്കുറിച്ചോ തിരികെ പോയതിനെക്കുറിച്ചോ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇന്ത്യൻ വ്യോമസേനയോ കേരള പൊലീസോ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണവും നടത്തിയിട്ടില്ല.
SUMMARY: An Indian Air Force helicopter arrived at Nilakkal without prior notice















