അപേക്ഷാ ഫീസ് 2500 രൂപ, തത്കാലിന് 5000 രൂപ; പാസ്‌പോർട്ട് നിരക്കുകൾ കുത്തനെ കൂട്ടി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: രാജ്യത്തെ പാസ്പോര്‍ട്ട് സേവനങ്ങളുടെ ഫീസ് നിരക്കില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. പുതിയ 36 പേജുള്ള പാസ്പോര്‍ട്ടിന് ഇനി 2,500 രൂപ നല്‍കേണ്ടിവരും. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള തത്കാല്‍ സേവനത്തിനായി അപേക്ഷിക്കുന്നവര്‍ 5,000 രൂപ നല്‍കണം. നിലവില്‍ ഇത് യഥാക്രമം 1,500 രൂപ, 3,500 രൂപ എന്നിങ്ങനെയാണ്. 60 പേജുള്ള പാസ്‌പോര്‍ട്ടിന് 3500 രൂപയും തത്കാലില്‍ ലഭിക്കാന്‍ 6000 രൂപയും നല്‍കണം. നിലവില്‍ 60 പേജുകളുള്ള പാസ്‌പോർട്ട് അപേക്ഷയ്ക്ക് 2000 രൂപയും തത്കാൽ അപേക്ഷയ്ക്ക് 4000 രൂപയുമാണ് ഈടാക്കിയിരുന്നത്. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ വിജ്ഞാപനപ്രകാരം പുതുക്കിയ നിരക്കുകള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

കുട്ടികളുടെ പാസ്‌പോർട്ട് നിരക്കുകളിലും മാറ്റമുണ്ട്. 18 വയസ്സിന് താഴെയുള്ള മൈനർമാർക്ക് പുതിയ പാസ്‌പോർട്ടിനും പുതുക്കലിനും സാധാരണ നിരക്ക് 1,750 രൂപയും തത്കാൽ നിരക്ക് 4,250 രൂപയുമായി നിശ്ചയിച്ചു.

പാസ്‌പോർട്ടുകൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പുതിയവ ലഭ്യമാക്കുന്നതിനുമുള്ള പിഴയടക്കമുള്ള നിരക്കുകളും കുത്തനെ കൂട്ടിയിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ളവരുടെ 36 പേജുള്ള പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്താൽ അത് മാറ്റിയെടുക്കാൻ സാധാരണ നിരക്കിൽ 5,000 രൂപയും തത്കാലിൽ 7,500 രൂപയും ഈടാക്കും. മുതിർന്നവരുടെ 60 പേജുള്ള ഇത്തരം പാസ്‌പോർട്ടുകൾക്ക് സാധാരണ നിരക്ക് 6,000 രൂപയും തത്കാൽ നിരക്ക് 8,500 രൂപയുമാണ്. ഇനി മൈനർമാരുടെ പാസ്‌പോർട്ടാണ് നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്തതെങ്കിൽ അത് മാറ്റിയെടുക്കാൻ സാധാരണ വിഭാഗത്തിൽ 4,250 രൂപയും തത്കാലിൽ 6,750 രൂപയും നൽകേണ്ടി വരും.

പാസ്‌പോർട്ട് അനുബന്ധ സേവനങ്ങളുടെ നിരക്കും പുതുക്കിയിട്ടുണ്ട്. വിദേശത്ത് നൽകുന്ന എമർജൻസി സർട്ടിഫിക്കറ്റിന് 15 യുഎസ് ഡോളറും ഐഡന്റിറ്റി സർട്ടിഫിക്കറ്റിന് ഇന്ത്യയിൽ 1,000 രൂപയും വിദേശത്ത് 50 യുഎസ് ഡോളറുമാണ് നിരക്ക്. ഇന്ത്യയിൽ 750 രൂപയും വിദേശത്ത് 40 യുഎസ് ഡോളറുമാണ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), സറണ്ടർ സർട്ടിഫിക്കറ്റ്, ഗ്ലോബൽ എൻട്രി പ്രോഗ്രാം വെരിഫിക്കേഷൻ, പാസ്പോർട്ട് സംബന്ധമായ മറ്റ് വിവിധ സർട്ടിഫിക്കറ്റുകൾ എന്നിവ നേടുന്നതിനുള്ള ഫീസ്.
SUMMARY: Application fee is Rs 2500, Rs 5000 for Tatkal; Passport rates have been increased sharply

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ്: ഷോട്ട്പുട്ടില്‍ മൻപ്രീത് കൗറിന് വെങ്കലം

നഗോയ: ഏഷ്യൻ ഗെയിംസിലെ വനിതകളുടെ ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ മൻപ്രീത് കൗറിന് വെങ്കലം....

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ചെന്നൈ: പൂജാ അവധിക്കാലത്തെ വൻ തിരക്ക് കണക്കിലെടുത്ത് യാത്രക്കാർക്കായി ദക്ഷിണ റെയില്‍വേ...

സുപ്രീം കോടതിയുടെ ഔദ്യോഗിക ഭാഷ ഹിന്ദിയാക്കണമെന്ന നിര്‍ദേശം തള്ളി

ഡല്‍ഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ ഉപയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം...

അൻസിബ ഹസന്റെ പരാതിയില്‍ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

കൊച്ചി: നടി അന്‍സിബ ഹസനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയില്‍ ലക്ഷ്മി...

“മാറിനില്‍ക്ക്…. ഞാന്‍ നിങ്ങളെ കാണുന്നില്ല”;  മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശന്‍

ഇടുക്കി: മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി ഡി സതീശന്‍. അവലോകന യോഗത്തിന്...

നിതിന്‍ രാജിന്റെ മരണം; പ്രിന്‍സിപ്പലിനെയും അധ്യാപികയെയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍...

ഗ്യാനേഷ് കുമാര്‍ രാജിവച്ചില്ലെങ്കില്‍ ഒക്ടോബര്‍ 2 മുതല്‍ രാജ്യവ്യാപക പ്രതിഷേധമെന്ന് സിജെപി

ഡല്‍ഹി: ഗ്യാനേഷ് കുമാർ ശനിയാഴ്ചയ്ക്കുള്ളില്‍ രാജിവച്ചില്ലെങ്കില്‍ ഒക്ടോബർ 2 മുതല്‍ രാജ്യവ്യാപകമായി...

കെ എം ഷാജിയുടെ സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവറിലെ യാത്ര; സര്‍ക്കാരിലും മോട്ടോര്‍ വാഹന കമ്മീഷണര്‍ക്കും പരാതി

കൊച്ചി: സ്വകാര‍്യ വ‍്യക്തിയുടെ ഉടമസ്ഥതയിലുള്ള ആഡംബര വാഹനത്തില്‍ ഔദ‍്യോഗിക ബോർഡ് വച്ച്‌...

Related Articles

Popular Categories