കോട്ടയ്ക്കൽ: കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ട്രസ്റ്റ് ബോർഡ് അംഗവും സ്‌പെഷൽ കൺസൽറ്റന്റുമായ പി.രാഘവവാരിയർ (91) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് ഇന്നലെ രാവിലെ ആറോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം കുടുംബ ശ്മശാനത്തിൽ നടന്നു. ഭാര്യ: തൃശൂർ അന്നമനട പൂവത്തുശ്ശേരി വാര്യത്ത് ലക്ഷ്‌മി വാരസ്യാർ.
ട്രസ്റ്റി, വിവിധ വകുപ്പുകളുടെ മേധാവി എന്നീ നിലകളിൽ 70 വർഷത്തോളം ആര്യവൈദ്യശാലയെ നയിച്ച വ്യക്തിയായിരുന്നു രാഘവവാരിയർ.
മക്കൾ: ഡോ. പി ആർ രമേശ് (സൂപ്രണ്ട് ആൻഡ് ചീഫ് മെഡിക്കൽ ഓഫീസർ, എഎച്ച് ആൻഡ് ആർസി, കോട്ടക്കൽ ആര്യവൈദ്യശാല). ഉഷ (ഇൻകം ടാക്‌സ് അഡ്വൈസർ, യുഎസ്എ-). മരുമക്കൾ: പ്രീത രമേശ് വാരിയർ, ദേവകിനന്ദനൻ. സഹോദരങ്ങൾ: പി ശങ്കര വാരിയർ (ആര്യവൈദ്യശാലാ മുൻ ചീഫ് ഫിസിഷ്യൻ), ശാരദ വാരസ്യാർ, ഗോവിന്ദൻകുട്ടി വാരിയർ, സാവിത്രി വാരസ്യാർ, ഡോ. പി മാധവൻകുട്ടി വാരിയർ (ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ആൻഡ് ചീഫ് ഫിസിഷ്യൻ).
SUMMARY: Arya Vaidyasala Trustee P Raghavavavariyar passes away