ബംഗ്ലാദേശ് പോളിങ് ബൂത്തിലേക്ക്; ഹസീന സർക്കാർ പുറത്താക്കപ്പെട്ടതിനുശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പ്

ധാ​ക്ക: ബംഗ്ലാദേശില്‍ പൊതുതിരഞ്ഞെടുപ്പ് ഇന്ന്. വോട്ടെടുപ്പ് രാവിലെ 7:30മുതൽ വൈകുന്നേരം 4:30വരെയാണ്. ആകെ 42,659കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. 350 അംഗ പാർലമെന്റിലെ 300 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. ബാക്കി 50 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്.

അതേസമയം തിരഞ്ഞെടുപ്പിൽനിന്ന് വിലക്കിയതിനാൽ ഹസീനയുടെ അവാമി ലീഗ് മത്സരരംഗത്തില്ല. 2024 ഓഗസ്റ്റിലുണ്ടായ വിദ്യാർഥിപ്രക്ഷോഭമാണ് ഹസീനയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യംകുറിച്ചത്. ഹസീന നിലവിൽ ഇന്ത്യയുടെ രാഷ്ട്രീയാഭയത്തിൽ കഴിയുകയാണ്. അന്നുമുതൽ നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനാണ് ഭരണച്ചുമതല.

മുൻ ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബി.എൻ.പി.) രാജ്യത്തെ ഏറ്റവും വലിയ ഇസ്‍ലാമിസ്റ്റ് പാർട്ടിയായ ജമാത്തെ ഇസ്‍ലാമി നയിക്കുന്ന മുന്നണിയും തമ്മിലാണ് പ്രധാന മത്സരം. ഹസീനയെ പുറത്താക്കിയ ബഹുജനപ്രക്ഷോഭം നയിച്ച ‘വിവേചനത്തിനെതിരേ വിദ്യാർഥികൾ’ എന്ന വിദ്യാർഥിക്കൂട്ടായ്മ പിന്നീടുണ്ടാക്കിയ ‘ദ നാഷണൽ സിറ്റിസൺ പാർട്ടി’(എൻ.സി.പി.) ഈ മുന്നണിയുടെ ഭാഗമാണ്.

യൂറോപ്യൻ യൂണിയൻ, കോമൺവെൽത്ത് എന്നിവിടങ്ങളിൽനിന്നുൾപ്പെടെ തിരഞ്ഞെടുപ്പ് നിരീക്ഷിക്കാനായി 500-ഓളം വിദേശികൾ ഇക്കുറി ബംഗ്ലാദേശിലെത്തിയിട്ടുണ്ട്.
SUMMARY: Bangladesh heads to the polls for first general election since Hasina government was ousted

Hot this week

മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചു....

സ്ത്രീകൾക്ക് സൗജന്യ യാത്ര: 7 വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ഓർഡിനറി ബസുകളുടെ പട്ടിക പുറത്ത്...

കർണാടകയില്‍ വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര; ഇതിനോടകം പാസ് വാങ്ങിയവർക്ക് തുക മടക്കി നൽകും

ബെംഗളൂരു: സംസ്ഥാനത്ത് ഇതിനോടകം പണം നൽകി പാസ് എടുത്ത വിദ്യാർഥികൾക്ക് ആ...

മലയാളി ഫാമിലി അസോസിയേഷന്‍ ലോക പിത്യദിനാഘോഷവും കുടുംബയോഗവും 14 ന്

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ്റെ നേതൃത്വത്തിൽ ലോകപിത്യ ദിനാഘോഷവും കുടുംബയോഗവും ഞായറാഴ്ച...

കെഎന്‍എസ്എസ് വൈറ്റ്ഫീല്‍ഡ് കരയോഗം കുടുംബസംഗമം 14ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വൈറ്റ്ഫീല്‍ഡ് കരയോഗത്തിന്റെ വാര്‍ഷിക കുടുംബസംഗമം...

ബെംഗളുരു സ്‌ഫോടനക്കേസ്; വിചാരണ തടവുകാരനായിരുന്ന കുടക് സ്വദേശി ജയിലില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ബെംഗളുരു: ബെംഗളുരു സ്ഫോടനക്കേസിൽ ജയിലിൽ കഴിയുകയായിരുന്ന കർണാടക കുടക് സ്വദേശി അബ്ദുൽ...

ഇന്ധന വിൽപ്പനയിൽ നിയന്ത്രണം; പെട്രോൾ പമ്പുകളിൽ നിന്ന് ഇനി ‘ബൾക്ക് പർച്ചേസ്’ പാടില്ല

ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വിതരണ മേഖലയില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. വ്യവസായ-വാണിജ്യ-സ്ഥാപന...

ആലുവ തുരുത്തിൽ പുലിയെ കണ്ടതായി നാട്ടുകാർ; ഫോറസ്റ്റ് വിഭാഗം പരിശോധന നടത്തി

കൊച്ചി: ആ​ലു​വ തു​രു​ത്ത് കു​ണ്ടൂ​ർ തോ​ടി​ന് സ​മീ​പം പു​ഴ​യോ​ര​ത്ത് പു​ലി​യെ ക​ണ്ട​താ​യി നാട്ടുകാർ‌....

Related Articles

Popular Categories