ബെംഗളൂരു: ഉച്ചഭക്ഷണം കഴിക്കാൻ പോകുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് യുവതിക്ക് ദാരുണാന്ത്യം. രാജാജിനഗറിലെ പ്രമുഖ ബാങ്കിലെ ജീവനക്കാരിയായ കേമ്പെഗൗഡ സ്വദേശി യോഗേശ്വരി (27) ആണ് മരിച്ചത്. വെസ്റ്റ് ബെംഗളൂരു രാജാജിനഗറില്‍ ഡോ.രാജ്‌കുമാർ റോഡിലായിരുന്നു അപകടം.
ബാങ്കില്‍ നിന്ന് സുഹൃത്തിനൊപ്പം ഉച്ചഭക്ഷണം കഴിക്കാനായി പോയതായിരുന്നു. അമിതവേഗത്തില്‍ ബൈക്ക് വരുന്നത് കണ്ട് സുഹൃത്ത് റോഡരികില്‍ നിന്നെങ്കിലും യോഗേശ്വരി വേഗത്തില്‍ റോഡിൻ്റെ മറുവശത്തേക്ക് പോയി. ബൈക്ക് ഇടിച്ച് ദൂരേക്ക് തെറിച്ചുവീണ യോഗേശ്വരിക്ക് ഗുരുതരമായി പരുക്കേറ്റു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ്, ബൈക്ക് ഓടിച്ചിരുന്ന യുവാവിനും പരുക്കേറ്റു.
#Bengaluru Road Tragedy
A 27-year-old bank employee lost her life after being hit by a speeding motorcycle while crossing Dr. Rajkumar Road, Rajajinagar.
The victim, Yogeshwari, worked at HDFC Bank and had stepped out for lunch when the accident occurred around 12:30 PM.⤵️ pic.twitter.com/EwjGZgsSWd
— Siraj Noorani (@sirajnoorani) February 18, 2026
യോഗേശ്വരിയെ ഉടൻ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുകൊടുക്കും.
SUMMARY: Bank employee dies after being hit by bike while crossing road in Bengaluru















