തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടി. രാവിലെ 10 മണി മുതല്‍ രാത്രി 12 മണി വരെ പ്രവർത്തിക്കാം. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ്. പ്രത്യേകമായി പണമടച്ചാല്‍ പഞ്ച നക്ഷത്ര ഹോട്ടലുകള്‍ക്ക് പൂർണസമയം പ്രവർത്തിക്കാം. അഞ്ച് ലക്ഷം രൂപയാണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഇതിനായി അടക്കേണ്ടത്. ഇത് സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറത്തിറക്കി.
നിലവില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകള്‍ക്ക് രാത്രി 12 വരെ പ്രവർത്തിക്കാമെന്നായിരുന്നു. എന്നാല്‍ സമീപപ്രദേശത്തുള്ള ബാറുകള്‍ക്ക് ഇതു ബാധകമായിരുന്നില്ല. ഇതില്‍ ബാറുടമകള്‍ പ്രതിഷേധമറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് എല്ലാ ബാറുകളുടെയും പ്രവർത്തന സമയം നീട്ടാനുള്ള ആലോചന നടന്നിരുന്നത്. 2025 ജനുവരി 31 ലെ കണക്കനുസരിച്ച് 847 ബാർ ലൈസൻസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. 289 ബവ്കോ ഔട്‌ലെറ്റുകള്‍ക്കു പുറമേയാണിത്.
SUMMARY: Bars’ operating hours extended in the state















